കട്ടപ്പന: വീടിെൻറ ഉടമസ്ഥാവകാശം മാറ്റിനൽകാൻ ൈകക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. കട്ടപ്പന നഗരസഭ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ ഷിജു എ. അസീസിനെയാണ് 13,000 രൂപ വാങ്ങുന്നതിനിടെ ബുധനാഴ്ച വിജിലൻസ് അറസ്റ്റ് ചെയ്തത്.
കട്ടപ്പന വെട്ടികുഴക്കവല സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരെൻറ അമ്മയുടെ പേരിൽ 35 വർഷം മുമ്പ് 20 സെൻറ് സ്ഥലവും വീടും വാങ്ങിയിരുന്നു. സ്ഥലത്തിെൻറ ഉടമസ്ഥാവകാശം മാറ്റിയെങ്കിലും കെട്ടിടത്തിേൻറത് മാറ്റിയിരുന്നില്ല. ഇതിന് കട്ടപ്പന നഗരസഭ ഓഫിസിൽ അേപക്ഷ നൽകിയിരുന്നു. സർട്ടിഫിക്കറ്റ് ശരിയാക്കി നൽകാൻ റവന്യൂ ഇൻസ്പെക്ടർ ഷിജു 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
അത്രയും ഉണ്ടാകില്ലെന്ന് പറഞ്ഞ് ൈദന്യാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും നിരന്തരം പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 13,000 രൂപ നൽകണമെന്ന് പറഞ്ഞ് ബുധനാഴ്ച പരാതിക്കാരനെ ഷിജു ഓഫിസിലേക്ക് വിളിപ്പിച്ചു. പണം വാങ്ങുന്നതിനിടെ പുറത്ത് കാത്തുനിന്ന വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. ൈവദ്യപരിേശാധനക്കുേശഷം പ്രതിയെ വ്യാഴാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
കൊട്ടാരക്കര സ്വദേശിയായ ഷിജു അടുത്തനാളിലാണ് കട്ടപ്പനയിലെ ഒാഫിസിൽ എത്തിയത്. കോട്ടയം വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിെൻറ നിർദേശപ്രകാരം ഇടുക്കി വിജിലൻസ് ഡിൈവ.എസ്.പി വി.ആർ. രവികുമാർ, ഇൻസ്പെക്ടർമാരായ ടിപ്സൺ േതാമസ് േമക്കാടൻ, ബിജു, വിേനഷ് കുമാർ, റെജി എം. കുന്നിപ്പറമ്പൻ, എസ്.ഐമാരായ കെ.എൻ. ഷാജി, കെ.എൻ. സേന്താഷ്, എ.ജെ. ജോയി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.