തിരുവനന്തപുരം: സർക്കാർ ഭൂമി കൈയേറ്റപ്രശ്നത്തിൽ കുരുക്കിലായ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. പൊതുഭൂമി കൈയേറുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് റവന്യൂ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനോട് വാക്കാൽ ആവശ്യപ്പെട്ടു. ആലപ്പുഴ കലക്ടര്‍ ടി.വി. അനുപമ നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് മന്ത്രി ഇൗ നിലപാട് സ്വീകരിച്ചത്. വാക്കാൽ ആവശ്യപ്പെട്ട കാര്യങ്ങൾ കലക്ടറുടെ റിപ്പോർട്ട് സഹിതം രേഖാമൂലം തന്നെ മുഖ്യമന്ത്രിക്ക് കൈമാറാനാണ് റവന്യൂ വകുപ്പിെൻറ തീരുമാനം. കലക്ടറുടെ റിപ്പോര്ട്ടിന്മേല് നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്.
കലക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്കെതിെര ഗുരുതര പരാമര്‍ശങ്ങളുണ്ടെന്നാണ് റവന്യൂ വകുപ്പ് അറിയിച്ചിരിക്കുന്നത്. നിയമലംഘനം തടയുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കലക്ടറുടെ റിപ്പോര്‍ട്ടിൽ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ചന്ദ്രശേഖരൻ പിണറായി വിജയനെ അറിയിച്ചു.
‘വാട്ടര്‍വേള്‍ഡ്’ കമ്പനി ഭൂമികൈയേറ്റം നടത്തിയതായി കലക്ടറുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയതിലും പാര്‍ക്കിങ് ഗ്രൗണ്ടും റോഡും നിര്‍മിച്ചതിലും നിയമലംഘനം നടന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. തഹസില്‍ദാർ, മുന്‍ കലക്ടർ, ജില്ല ഭരണാധികാരികള്‍ തുടങ്ങിയവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് നിയമലംഘനത്തിന് കൂടുതൽ സഹായകമായത്. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ ശിപാര്ശചെയ്യുന്നുണ്ട്. തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ‘മാധ്യമ’ ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.