തിരുവനന്തപുരം: അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അപകടമേഖലയിൽ നിന്ന് മാറാൻ തയാറാകണമെന്ന് റവന്യു മന്ത്രി കെ. രാജൻ. മാറാത്തവരെ നിർബന്ധിച്ച് മാറ്റേണ്ടിവരും. ദുരിത ബാധിതർക്ക് സഹായം ഉറപ്പാക്കും. തീരപ്രദേശത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി ആവശ്യപ്പെട്ടു.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രാവിലെ പമ്പ, ഇടമലയാർ അണക്കെട്ടുകൾ തുറന്ന് വെള്ളം ഒഴുക്കിവിട്ടിരുന്നു. പമ്പ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ 30 സെന്‍റീ മീറ്റർ വീതവും ഇടമലയാർ അണക്കെട്ടിന്‍റെ നാലിൽ രണ്ട് ഷട്ടറുകൾ 80 സെന്‍റീമീറ്റർ വീതവുമാണ് ഉയർത്തിയത്.
ഇടമലയാറിൽ സെക്കന്‍റിൽ 100 ക്യൂബിക്ക് മീറ്ററും പമ്പയിൽ 25 കുമക്‌സ് മുതല്‍ 50 കുമക്‌സ് വരെയുമാണ് വെള്ളം തുറന്നു വിട്ടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.