അൻവറിന്‍റെ പാർക്ക്; റവന്യു മന്ത്രി ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം∙ പി.വി. അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന്‍റെ പ്രവർത്തനത്തെക്കുറിച്ച് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ ജില്ലാ കലക്ടറോടു റിപ്പോര്‍ട്ട് തേടി. നിയമലംഘനം പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പാര്‍ക്കുമായി ബന്ധപ്പെട്ട കൂടുതല്‍ നിയമ ലംഘനങ്ങള്‍ പുറത്തുവന്നതോടെയാണ് നടപടി. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ജിയോളജി വകുപ്പ് അറിയാതെ കുന്നുകള്‍ ഇടിച്ചു നിരത്തിയായിരുന്നു പാര്‍ക്ക് നിര്‍മാണം.

അതേസമയം, കൈയ്യേറ്റം നടന്നുവെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തു വന്നു. ലൈസൻസിനായി പഞ്ചായത്തിനെ തെറ്റിധരിപ്പിച്ചു. 
കക്കാടംപൊയിലിൽ പഞ്ചായത്തിന്‍റെ അനുമതി ലഭിക്കുന്നതിന് മുമ്പേ പാർക്കിന്‍റെ നിർമ്മാണം ആരംഭിച്ചു. താൽക്കാലിക കെട്ടിടത്തിനുളള ഫയർ എൻ.ഒ.സി മറയാക്കിയാണ് പാർക്കിലെ മുഴുവൻ കെട്ടിടങ്ങളും നിർമ്മിച്ചത്. നിർമ്മാണത്തിനായി രണ്ട് മലകളാണ് ഇടിച്ചു നിരത്തിയത്. ഇതിന് ജിയോളജി വകുപ്പിന്‍റെ അനുമതി ഉണ്ടായിരുന്നില്ല. 

Tags:    
News Summary - Revenue Minister seek Report District Collector-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.