കോട്ടയം: വരുന്ന സീസണ്‍ മുതല്‍ നെല്ല് നല്‍കുന്ന കര്‍ഷകര്‍ പണത്തിനായി കാത്തിരിക്കേണ്ടി വരില്ലെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. നെല്ല് നല്‍കിയാല്‍ ഉടന്‍ പണം നല്‍കുന്ന സംവിധാനം നടപ്പാക്കും. കുമരകം മെത്രാന്‍ കായലില്‍ ഉൽപാദിപ്പിച്ച അരി മെത്രാന്‍ കായല്‍ എന്ന ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്നതിെൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കുകളുടെ കണ്‍സോർട്യവും സിവില്‍ സപ്ലൈസ് കോർപറേഷനും കൃഷിവകുപ്പും ചേര്‍ന്നാണ് പദ്ധതി തയാറാക്കിയത്. നെല്ല് നല്‍കിയതിെൻറ രസീത് ബാങ്കില്‍ ഏൽപിച്ചാല്‍ പണം അക്കൗണ്ടില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. കര്‍ഷകര്‍ക്ക് അക്കൗണ്ടുള്ള സഹകരണ ബാങ്കുകളില്‍നിന്നുവരെ പണം ലഭിക്കും. കേന്ദ്ര, സംസ്ഥാന വിഹിതങ്ങള്‍ ചേര്‍ത്തു ബാങ്കുകള്‍ക്കുള്ള പണം പിന്നീട് നല്‍കും. കഴിഞ്ഞ സീസണിൽ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക എത്രയും വേഗം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.