തൃശൂര്‍: അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് വിവരാവകാശ നിയമപ്രകാരം ശരിയായ മറുപടി നല്‍കാത്ത 527 ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. ഇവര്‍ക്കെതിരെ 22,68,565 രൂപ പിഴ ഈടാക്കി. ഉദ്യോഗസ്ഥര്‍ വകുപ്പുതല നടപടിയും നേരിട്ടു. വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ഈക്കാര്യവും പുറത്തുവന്നത്.തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിട്ടത്.165 പേര്‍. നേര്‍ക്കാഴ്ച മനുഷ്യാവകാശ സംരക്ഷണസമിതി സെക്രട്ടറി പി.ബി. സതീഷ് നല്‍കിയ അപേക്ഷയിലാണ് 2010 മുതല്‍ 2015 വരെ കാലയളവില്‍ നടപടി നേരിട്ടവരുടെ വിവരം ലഭിച്ചത്.
എറണാകുളം 58, കൊല്ലം 35, പത്തനംതിട്ട 18 , ആലപ്പുഴ 31, കോട്ടയം 20, ഇടുക്കി 22, തൃശൂര്‍ 35 ഉം പാലക്കാട് 23, മലപ്പുറം 31, കോഴിക്കോട് 41, വയനാട് 12, കണ്ണൂര്‍ 20, കാസര്‍കോട് 16 എന്നിങ്ങനെ ആകെ 527 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഇക്കാലയളവില്‍ പിഴയും ശിക്ഷാനടപടികളും ലഭിച്ചത്.
ഇക്കാലയളവിലെ 15,514 രണ്ടാനപ്പീലുകള്‍ കമീഷന്‍െറ പരിഗണനയിലാണ്. 2005 മുതല്‍ 2015 ഡിസംബര്‍ വരെയുള്ള പത്തുവര്‍ഷത്തിനിടെ അപേക്ഷകന് രേഖകള്‍ നല്‍കാതെ കഷ്ട-നഷ്ടങ്ങള്‍ വരുത്തുകയും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത 15 കേസുകളില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് 1,26,290 രൂപ നഷ്ടപരിഹാരമായി പരാതിക്കാര്‍ക്ക് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.