തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യത്തിെൻറ ‘നിശ്ശബ്ദ വിപ്ലവ’മെന്ന് ലോകം വിശേഷി പ്പിച്ച വിവരാവകാശനിയമത്തെ കേരളം തുരങ്കംവെക്കുന്നു. നിയമം നിലവിൽ വന്ന് 13 വർഷം പിന് നിടുമ്പോൾ സംസ്ഥാന വിവരാവകാശ കമീഷന് മുന്നിൽ കെട്ടിക്കിടക്കുന്നത് പതിനാലായിരത് തോളം അപേക്ഷകളാണ്. കമീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ 31വരെ 13,957 അപേക്ഷകള ാണ് പരിഹരിക്കാനുള്ളത്. ഇവയിൽ 10,032 എണ്ണം അപ്പീൽ അപേക്ഷകളും 3925 എണ്ണം പരാതി അപേക്ഷകളുമാ ണ്.
അംഗങ്ങളെ നിയമിക്കുന്നതിലെ അലംഭാവവും അംഗങ്ങളുടെ മെെല്ലപ്പോക്ക്നയവുമാണ് നിയമം ദുർബലമാക്കിയത്. നിലവിലെ അപേക്ഷകൾ തീർപ്പാക്കാൻ കുറഞ്ഞത് അഞ്ച് വർഷമെങ്കി ലും വേണ്ടിവരുമെന്നാണ് കമീഷൻ അധികൃതർ തന്നെ വ്യക്തമാക്കുന്നത്.
കഴിഞ്ഞ േമയിൽ നാല് അംഗങ്ങൾ കൂടി എത്തിയെങ്കിലും പരാതികൾ തീർപ്പാക്കുന്നതിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഒക്ടോബർ 31വരെ 2339 അപ്പീൽ അപേക്ഷകൾ ലഭിച്ചതിൽ 430 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. പരാതി ലഭിച്ച 778 അപേക്ഷകളിൽ തീർപ്പാക്കിയത് 149 എണ്ണവും. കാലതാമസവും തീർപ്പാക്കുന്ന അപേക്ഷകളിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തതും മൂലം 2014ന് ശേഷം രണ്ടാം അപ്പീലുമായി വിവരാവകാശ കമീഷനെ സമീപിക്കുന്നവരുടെ എണ്ണത്തിലും വൻ കുറവുണ്ടായിട്ടുണ്ടെന്ന് ആർ.ടി.ഐ കേരള ഫെഡറേഷന് സംസ്ഥാന പ്രസിഡൻറ് ഡി.ബി.ബിനു ‘മാധ്യമ’ത്തോട് പറഞ്ഞു.
അപേക്ഷ ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചാൽ കർശന നടപടികളാണ് വിവരാവകാശനിയമം മുന്നോട്ടുവെക്കുന്നത്. എന്നാൽ, രണ്ടുമാസം മുമ്പ് സംസ്ഥാന ക്രൈം റെേക്കാഡ്സ് ബ്യൂറോയിലെ അഴിമതി സംബന്ധിച്ച വിവരാകാശ അപേക്ഷ ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ച ജൂനിയർ സൂപ്രണ്ടിനെതിരെ പബ്ലിക് ഇൻഫർമേഷൻ ഓഫിസറായ ഡിവൈ.എസ്.പി റിപ്പോർട്ട് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പകരം റിപ്പോർട്ട് നൽകിയ ഡിവൈ.എസ്.പിയെ നീക്കി ആരോപണവിധേയനായ ജൂനിയർ സൂപ്രണ്ടിനെ അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെ കസേരയിൽ എസ്.സി.ആർ.ബി മേധാവി പ്രതിഷ്ഠിക്കുകയും ചെയ്തു.
മുമ്പ് കമീഷെൻറ കർശന നിലപാടുമൂലം വിവരങ്ങൾ കൃത്യമായി ലഭിച്ചിരുന്നെങ്കിൽ, ശിക്ഷാനടപടികൾ കമീഷൻ തന്നെ ദുർബലപ്പെടുത്തിയതോടെ നിയമം അട്ടിമറിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ജീവൻ, സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകളിൽ വിവരങ്ങൾ പരമാവധി 48 മണിക്കൂറിനകം നൽകിയിരിക്കണമെന്നാണ് നിയമം. എന്നാൽ, ഇതുപോലും ലഭിക്കാതെ രണ്ടുവർഷമായി കമീഷന് മുന്നിൽ പരാതി നൽകി കാത്തിരിക്കുന്ന ആയിരങ്ങൾ സംസ്ഥാനത്തുണ്ട്.
വി.വി. ഗിരി (സംസ്ഥാന മുൻ വിവരാവകാശ കമീഷണർ)
‘‘ധന്യകാര്യവകുപ്പിലെ ഒരു ഫയലിലെ വിവരം ചോദിച്ചപ്പോൾ 56 ദിവസം കഴിഞ്ഞാണ് എനിക്ക് മറുപടി നൽകിയത്. നിയമപ്രകാരം 30 ദിവസത്തിന് ശേഷം നൽകുന്ന മറുപടിക്ക് ഒരു ദിവസത്തിന് 250 രൂപ വീതം ഉദ്യോഗസ്ഥനിൽ നിന്ന് പിഴ ഈടാക്കണം. അപ്രകാരം 26 ദിവസത്തേക്ക് 6500 രൂപയാണ് ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കേണ്ടത്. എന്നാൽ, കമീഷൻ പിഴയിട്ടത് 360 രൂപയാണ്.’’
വിൻസൻ എം. പോൾ ( മുഖ്യ വിവരാവകാശ കമീഷണർ )
‘‘മതിയായ അംഗങ്ങൾ ഇല്ലാതിരുന്നതാണ് അപേക്ഷകൾ കുന്നുകൂടാൻ കാരണം. അംഗങ്ങളെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ സർക്കാറിന് കത്ത് നൽകിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അഞ്ച് മാസം മുമ്പാണ് നാലുപേരെ കമീഷണർമാരായി നിയമിച്ചത്. ഇനിയും ഒരാളുടെ ഒഴിവുണ്ട്. അപ്പീലിെൻറ പ്രാധാന്യം നോക്കിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് പിഴയീടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.