മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയർക്ക് തിരികെ നൽകണം -രാഹുൽ ഇൗശ്വർ

കൊച്ചി: ശബരിമലയിൽ മകരജ്യോതിക്ക് മകരവിളക്ക് തെളിക്കാനുള്ള അവകാശം മലയരയർക്ക് തിരികെ നൽകണമെന്ന് അയ്യപ്പ ധർമസേന ദേശീയ പ്രസിഡൻറ് രാഹുൽ ഈശ്വർ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്ലാവരും മലയരയരുടെ അവകാശം അംഗീകരിച്ചതാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ ഇക്കാര്യം ഉറപ്പുനൽകിയിട്ട്​ രണ്ടുവർഷമാകുന്നു. വാക്കുപാലിക്കാന്‍ മന്ത്രി തയാറാകണമെന്ന്​ രാഹുല്‍ ഈശ്വര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

എസ്.സി-എസ്.ടി കമീഷന്‍ അനുകൂല തീരുമാനമെടുക്കാനിരിക്കെ സര്‍ക്കാറാണ് വനം വകുപ്പിനെ ഉപയോഗിച്ച് ഹൈകോടതിയെ സമീപിച്ച് മലയരയര്‍ക്ക് അര്‍ഹമായ അംഗീകാരം അട്ടിമറിച്ചത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നവോത്ഥാന മുന്നേറ്റമാണ് നടക്കുന്നതെന്ന് വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരം കാര്യങ്ങളില്‍ മൗനം തുടരുകയാണ്. ഹൈകോടതിയില്‍ മലയരയര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കാൻ സര്‍ക്കാര്‍ തയാറാകണം. ഹൈന്ദവ വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ജാതിരാഷ്​ട്രീയം കളിക്കാനുള്ള സി.പി.എം തന്ത്രങ്ങള്‍ക്ക് സര്‍ക്കാറും മുഖ്യമന്ത്രിയും കൂട്ടുനിൽക്കുകയാണെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.

Tags:    
News Summary - right to lighting makara vilakku should give back to malayarar said rahul eswar -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.