സുധാകരനൊപ്പം ഉള്ളത്​ സംഘികളല്ല, യൂത്ത്​ കോൺഗ്രസുകാർ -റിജിൽ മാക്കുറ്റി

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പമുള്ള കെ.​ സുധാകരന്‍റെ ​ഫോ​േട്ടാ​ ബി.ജെ.പി പ്രവർത്തകർക്കൊപ്പമെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത്​ കോൺഗ്രസ്​ നേതാവ്​ റിജിൽ മാക്കുറ്റി. കാസർകോട്​ ജില്ലയിലെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ വേളൂരിൽ കോൺഗ്രസ് ഓഫിസ് ഉദ്ഘാടനം ചെയ്യാൻ കെ സുധാകരൻ എം.പി പോയപ്പോഴുള്ള ചിത്രമാണ്​ ദുരുപയോഗം ചെയ്യുന്നത്​. പരിപാടിയോടനുബന്ധിച്ച്​ ബൈക്ക് റാലിയിൽ പ​ങ്കെടുത്ത ചീമേനി മണ്ഡലം യൂത്ത് കോൺഗ്രസ് എടുത്ത സെൽഫിയാണിത്​. ഇതിൽ പ്രവർത്തകർ കോൺഗ്രസ് കൊടി തലയിൽ കെട്ടിയിട്ടുണ്ട്​. ഇതിനെ കാവിക്കൊടിയായി തെറ്റിദ്ധരിപ്പിച്ചാണ്​ പ്രചാരണം നടക്കുന്നത്​.

റിജിൽ മാക്കുറ്റിയുടെ ഫേസ്​ബുക്​ പോസ്റ്റിന്‍റെ പൂർണ രൂപം:

മണ്ടൻ ബേബിക്ക് പൊട്ടൻമാരായ സൈബർ കമ്മികൾ കൂട്ട്.

കോൺഗ്രസ്സ് കൊടി തലയിൽ കെട്ടിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ സംഘിയാക്കുന്ന നാണംകെട്ടവരേ നിന്‍റെ പേരോ കമ്യൂണിസ്റ്റ്‌. കുങ്കുമവും കാവിയും തിരിച്ചറിയാത്ത മന്ദബുദ്ധികൾ.

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തലയിൽ അണിഞ്ഞ കോൺഗ്രസ്സിൻ്റെ ത്രിവർണ്ണ പതാകയിലുള്ള കുങ്കുമ നിറത്തെ കാവിയാക്കി ചിത്രീകരിച്ച് പ്രവർത്തകരുടെ കൂടെ സെൽഫിയെടുത്ത KPCC അദ്ധ്യക്ഷൻ ശ്രി കെ സുധാകരനെ സംഘിയാക്കുന്ന പണിയാണ് സൈബർ കമ്മികൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

ഉളുപ്പുണ്ടോ സഖാക്കളെ നിങ്ങൾക്ക്. ഇതിനെക്കാളും നല്ലത് മനുഷ്യവിസർജ്ജ്യം വാരി തിന്നുന്നതാണ്. കാസർഗോഡ് ജില്ലയിലെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ വേളൂരിൽ കോൺഗ്രസ്സ് ഓഫീസ് ഉദ്ഘാടനം ചെയ്യാൻ ശ്രി കെ സുധാകരൻ MP പോയപ്പോൾ ബൈക്ക് റാലിയായി അദ്ദേഹത്തെ അനുഗമിച്ച ചീമേനി മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തർ ഓഫീസിൻ്റെ മുന്നിൽ വെച്ച് എടുത്ത സെൽഫിയാണ് ഇപ്പോൾ സൈബർ സഖാക്കൾ സംഘികളുടെ കൂടെ കെ സുധാകരൻ എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്.

സെൽഫി എടുത്തത് യൂത്ത് കോൺഗ്രസ്സ് ചീമേനി മണ്ഡലം യൂത്തിൻ്റെ പ്രസിഡൻ്റ് ഇപ്പോൾ കോൺഗ്രസ്സ് ബൂത്ത് പ്രസിഡൻ്റായ അനീഷ് ആണ്. കൂടെയുള്ളത് രാഗേഷ്, ജിതിൻ, സുബിൻ ,സുബീഷ് രാഹുൽ സ്വരാജ് വിനോദ് തുടങ്ങിയ യൂത്ത് കോൺഗ്രസ്സിൻ്റെ കരുത്തുറ്റ പ്രവർത്തകർ ആണ്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ശ്രി കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കുമ്പോൾ CPM നേതാക്കളും സൈബർ കമ്മികളും പ്രചരിപ്പിച്ചത് അദ്ദേഹം BJP യിൽ പോകും എന്നാണ്. എന്നിട്ട് 95000 വോട്ടിനു മുകളിലാണ് കെ സുധാകരൻ്റെ ഭൂരിപക്ഷം. നിങ്ങൾക്ക് ഭയമാണ് സുധാകരനെ അതാണ് അദ്ദേഹത്തിന് എതിരെ ഇത്തരം പിതൃശൂന്യ പ്രചരണവുമായി വരുന്നത്. കെ സുധാകരനെ കേരളത്തിലെ ജനങ്ങൾക്ക് അറിയാം. അദ്ദേഹത്തിന് CPM ൻ്റെ സർട്ടിഫിക്കറ്റ് വേണ്ട.

സംഘികളുടെ കാവി കോണകവും ചെങ്കൊടിയും കൂട്ടിക്കെട്ടി കൂത്തുപറമ്പിൽ മത്സരിച്ച് ജയിച്ച് MLAയായ പിണറായി വിജയൻ്റെ ഗതികേട് കെ സുധാകരന് ഉണ്ടായിട്ടില്ല. അതു കൊണ്ട് ഇത്തരം വ്യാജ പ്രചരണം നടത്തുന്ന ഇവറ്റകളെ പരനാറികൾ എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക.

Tags:    
News Summary - rijil makkutty against left propaganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.