കണ്ണൂർ: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എക്സൈസ് ടവർ സ്ഥാപിക്കുമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ വയനാട്, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ടവറുള്ളത്. കൊല്ലത്ത് ടവറിെൻറ നടപടി പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി കമാൻഡൻറ് ഓഫിസ്, നാർകോട്ടിക് സെൽ, സി.ഐ ഓഫിസ് തുടങ്ങിയ അഞ്ചോളം ഓഫിസുകൾ ഉൾക്കൊള്ളുന്നതാവും ടവർ. ഇരിട്ടിയിൽ എക്സൈസ് സർക്കിൾ ഓഫിസ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.