തിരുവനന്തപുരം: കോവിഡ് വന്ന് ഭേദമായ കുഞ്ഞുങ്ങളിൽ ഹൃദയത്തെയടക്കം വിവിധ അവയവങ്ങളെ ബാധിക്കുന്ന തുടർരോഗാവസ്ഥക്ക് സാധ്യതെയന്ന് കണ്ടെത്തൽ. ശ്വാസകോശത്തിനു പുറമെ രക്തക്കുഴലുകെളയും േകാവിഡ് ബാധിക്കാം. ഇത് പിന്നീട് വിവിധ അവയവങ്ങളിലേക്കുള്ള രക്തവിതരണത്തെ ബാധിക്കുന്നതാണ് തുടർ രോഗാവസ്ഥക്ക് കാരണം.
കോവിഡ് ഭേദമായി രണ്ടാഴ്ച മുതൽ ഒരു മാസം വരെ കാലയളവിലാണ് മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (വിവിധ അവയവങ്ങളെ ബാധിക്കുന്ന നീർക്കെട്ട്) എന്ന രോഗാവസ്ഥ കുട്ടികളിൽ പ്രകടമാകുന്നത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ഇത്തരം രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു.
വീണ്ടും പനി, മൂത്ര അളവിൽ കുറവ്, അസാധാരണ കടുത്ത ക്ഷീണം, കൈകളിലും മറ്റും വീക്കം, ഛർദി, നടക്കുേമ്പാൾ ശ്വാസംമുട്ട് എന്നിവയെല്ലാമാണ് ലക്ഷണങ്ങൾ. വളരെ അപൂർവവും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതുമാണ് രോഗം. എന്നാൽ, സമയബന്ധിത ചികിത്സ ലഭിച്ചിെല്ലങ്കിൽ അപകടരമാകും.
അതേ സമയം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കേരളത്തിൽ കേസുകൾ കുറവാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് 10ന് താഴെയുള്ള 4273 കുട്ടികളാണ് കോവിഡ് ബാധിതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.