നേമം: കഞ്ചാവ് സംഘങ്ങള്‍ തമ്മിലുള്ള വിരോധത്തെ തുടര്‍ന്ന് പൂജപ്പുരയില്‍ യുവാവിന് മാരകമായി വെട്ടേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നംഗസംഘത്തെ പൂജപ്പുര പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവങ്ങളുടെ തുടക്കം.
പൊലീസ് പറയുന്നത്: തൃക്കണ്ണാപുരം പാര്‍ക്ക് ജങ്ഷന് സി.എസ്.ഐ പള്ളിക്കുസമീപം വീട്ടില്‍ ഒന്നിച്ച് താമസിച്ചുവരുന്നവരാണ് ശരത്ത് (22), കൈലാസ് (24), വിവേക് വസന്തന് (23) എന്നിവര്‍. ഇവര്‍ സുഹൃത്തുക്കളാണ്. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്നത്തിനിടെ മൂന്നംഗസംഘം വിവേക് വസന്തനെ വീട്ടില്‍ക്കയറി മര്‍ദിക്കുകയായിരുന്നു.
വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തില്‍ ഇയാളുടെ ചുമലിന് പരിക്കേറ്റു. തടയാന്‍ മറ്റുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിവേകിന്റെ കഴുത്തിനും മുറിവേറ്റു. ഹെല്‍മറ്റ് കൊണ്ടും വിവേകിനെ സംഘം മര്‍ദിക്കുകയായിരുന്നു. കൃത്യം നടത്തിയതിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പൂജപ്പുര പൊലീസ് പിടികൂടി.
മലയിന്‍കീഴ് പെരുകാവ് പ്ടാരം സ്വദേശി പക്രു എന്ന ഷമീര്‍ (24), വിളവൂര്‍ക്കല്‍ സ്വദേശി ചിന്നൂസ് എന്ന വിനീഷ് (25), തൃക്കണ്ണാപുരം സ്വദേശി ഗോകുല്‍ മഹേന്ദ്രന് (23) എന്നിവരാണ് പിടിയിലായത്. ഇതില്‍ ഗോകുലിന് പൂജപ്പുര സ്റ്റേഷനില്‍ മൂന്ന് കേസുകളുണ്ട്.
ഷമീറിന് മലയിന്‍കീഴ് സ്റ്റേഷനിലും വിനീഷിന് മലയിന്‍കീഴ്, പൂജപ്പുര സ്റ്റേഷനുകളിലും കേസുകളുണ്ട്. ഷമീറിനെ പൂജപ്പുരയില്‍ നിന്നും മറ്റുള്ളവരെ വിളവൂര്‍ക്കല്‍ ഭാഗത്തുനിന്നുമാണ് പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.