കാസര്‍കോട്: മദ്റസാധ്യാപകന്‍ റിയാസ് മൗലവി വധക്കേസിൽ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ ഉപയോഗിച്ച് പൊലീസ് തെളിവെടുപ്പ് തുടങ്ങി.അറസ്റ്റിലായ മൂന്നംഗ സംഘത്തിലെ ഒന്നും രണ്ടും പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19) എന്നിവര്‍ കഴിഞ്ഞ പത്ത് മാസത്തിനിടെ സാമുദായിക കലാപത്തിന് വഴിയൊരുക്കുന്ന വിധത്തിൽ പത്തിലേറെ അക്രമസംഭവങ്ങൾ നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
ഇതിൽ പലതിലും പ്രതികളെ തിരിച്ചറിയാഞ്ഞതിനാൽ കേസെടുത്തിരുന്നില്ല. കറന്തക്കാട് ഉമ നഴ്‌സിങ് ഹോം മുതല്‍ കേളുഗുഡ്ഡെ വരെയുള്ള എട്ട് വീടുകള്‍ക്ക് പല ദിവസങ്ങളിലായി കല്ലേറ് നടത്തിയതും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ എറിഞ്ഞുതകര്‍ത്തതും കാസർകോട് നഗരത്തിലും കുഡ്ലുവിലുമായി രാത്രിയിൽ ബൈക്കിലെത്തി രണ്ടുപേരെ തലയിൽ ബിയർ കുപ്പികൊണ്ടടിച്ച് പരിക്കേൽപിച്ചതും തങ്ങളാണെന്ന് രണ്ടുപേരും മൊഴി നല്‍കിയതായാണ് വിവരം. വാഹനം തകർത്ത കേസിൽ ഉടമ പരാതി നൽകിയിരുന്നു.
സമാന സ്വഭാവമുള്ള സംഭവങ്ങൾക്കുപിന്നിൽ ബോധപൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള നീക്കമാണെന്ന് ബോധ്യപ്പെട്ട പൊലീസ്, യഥാർഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഒന്നാംപ്രതി അജേഷിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിെൻറ വോെട്ടടുപ്പിനിടയിൽ മീപ്പുഗിരിയിലെ ബൂത്തിലുണ്ടായ തർക്കത്തിനിടെ മര്‍ദനമേറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊലനടന്ന ചൂരി മുഹ്യുദ്ദീൻ ജുമാമസ്ജിദിലും കേളുഗുഡ്ഡെയിലെ ഷെഡിലും കത്തി കഴുകിയ അംഗന്‍വാടിയിലും
തെളിവെടുപ്പ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.