​െപാ​ലീ​സ്ഭാ​ഷ്യം ദു​രൂ​ഹം –വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി

തിരുവനന്തപുരം: കാസര്‍കോട് റിയാസ് മൗലവിയുടെ   കൊലപാതകത്തി​െൻറ പൊലീസ്ഭാഷ്യം ദുരൂഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. അറസ്റ്റ് ചെയ്യപ്പെട്ട  മൂന്നുപേരും ബി.ജെ.പി പ്രവര്‍ത്തകരാണ്. അവര്‍ ഒന്നിച്ച് നടത്തിയ കൊലപാതകം ആസൂത്രിതമല്ലെന്നും മദ്യലഹരിയില്‍  നടത്തിയതാണെന്നുമാണ് പൊലീസ് പറയുന്നത്. മോഷ്ടിച്ച ബൈക്കിലാണ് പ്രതികള്‍ വന്നതും. ഒരേപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നുപേര്‍ സംഘംചേര്‍ന്ന് മദ്യപിച്ച്  പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലാതെ ഒരാളെ കൊല്ലുമെന്ന കഥ ആരും വിശ്വസിക്കില്ല.

ഇത്തരത്തിലാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതെങ്കില്‍ പ്രതികള്‍ക്ക് എളുപ്പം രക്ഷപ്പെടാനാവും. സാമുദായികധ്രുവീകരണം ലക്ഷ്യംവെച്ച് നടത്തിയ കൊലയുടെ ആസൂത്രകരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും രക്ഷപ്പെടുത്താന്‍ പൊലീസ് വഴിയൊരുക്കുകയാണ്. സംഘ്പരിവാറിനെ സഹായിക്കുന്ന സമീപനമാണ് പൊലീസി​െൻറ തലപ്പത്തുള്ളവര്‍ക്ക്. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയതും ദുര്‍ബലമായ കുറ്റപത്രമാണ്. അതിലും ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരാതെ അന്വേഷണം  അവസാനിപ്പിക്കുകയായിരുന്നു.

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍  പിണറായി വിജയൻ തന്നെ ആഭ്യന്തരവകുപ്പ് ഭരിക്കുമ്പോഴാണ്  ഇങ്ങനെയൊക്കെ നടക്കുന്നത്. പൊലീസി​െൻറ തലപ്പത്ത് ബെഹ്‌റയെ നിയമിച്ചശേഷമുള്ള നടപടികളെല്ലാം ദുരൂഹമാണ്. മൗലവിയുടെ കൊലയിലേക്ക് നയിച്ച സംഭവങ്ങളുടെ വസ്തുത പുറത്തുകൊണ്ടുവന്ന് സംഘ്പരിവാറി​െൻറ ഗൂഢപദ്ധതികളെ തകര്‍ക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags:    
News Summary - riyas moulavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.