റിയാസ് മൗലവി കേസിൽ അപ്പീൽ പോകുമെന്ന് പി. രാജീവ്

കൊച്ചി : കാസർകോട്ടെ റിയാസ് മൗലവി കൊലപാതകക്കേസിൽ കോടതിയിൽ നിന്നുണ്ടായ വിധി അസാധാരണങ്ങളിൽ അസാധാരണമെന്ന് മന്ത്രി പി. രാജീവ്. എന്തുകൊണ്ട് പ്രതികൾ കുറ്റവിമുക്തനാക്കപ്പെട്ടുവെന്ന കോടതിയുടെ കണ്ടെത്തൽ അസാധാരണമാണെന്നും മന്ത്രി പറഞ്ഞു.

കേസിൽ കുറ്റമറ്റ രീതിയിലാണ് അന്വേഷണം നടന്നത്. സംഭവത്തിന് ശേഷം പ്രതികളെ പിടികൂടാൻ കഴിഞ്ഞു. എന്നാൽ പ്രതിഭാഗം പോലും പറയാത്ത കാര്യങ്ങളാണ്‌ കോടതി വിധിയിലുളളത്. ഈ കോടതി വിധി അപൂർവങ്ങളിൽ അപൂർവമല്ലെന്ന് വേണമെങ്കിൽ പറയാം. എന്നാലും കുറ്റവിമുക്തരാക്കപ്പെടുക എന്നത് അംഗീകരിക്കാൻ സാധിക്കില്ല.

വിചാരണയിൽ ഉൾപ്പെടെ പ്രതികളെ തുടർച്ചയായ ഏഴ് വർഷം ജയിലിൽ ഇടാൻ കഴിഞ്ഞത് ചെറിയ കാര്യമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Riyaz Maulavi case will be appealed. P Rajiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.