കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയിൽ ശബ്ദമുയർത്തുമെന്ന് നിയുക്ത വടകര എം.എൽ.എ കെ.കെ. രമ. വടകരയിലെ ആർ.എം.പിയുടെ എം.എൽ.എ സ്ഥാനം പിണറായി വിജയനെ അലോസരപ്പെടുത്തും. ജീവിച്ചിരിക്കുന്ന ടി.പിയെ സഭയിൽ പിണറായിക്ക് കാണാമെന്നും രമ വ്യക്തമാക്കി.
വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. ടി.പിക്ക് സമർപ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സി.പി.എം ഇല്ലാതാക്കാൻ നോക്കിയത്.
എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവർക്കെതിരെ പോരാടും. ആർ.എം.പിയുടെ രാഷ്ട്രീയത്തിന് പ്രസക്തി വർധിക്കുകയാണെന്നും കെ.കെ. രമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.