ആറ്റിങ്ങല്‍: ദേശീയപാതയില്‍ ആലംകോട് കൊച്ചുവിളമുക്കിന് സമീപം കാറും ലോറിയും കൂട്ടി യിടിച്ച് നാലുപേർ മരിച്ചു. ആലപ്പുഴ കായംകുളം ചെട്ടികുളങ്ങര റോഡില്‍ അമ്പാ ആശ്രമത്തില െ ജ്ഞാനേശ്വര സ്വാമികള്‍ എന്ന് അറിയപ്പെടുന്ന ഹരിഹരചൈതന്യ (83), മാവേലിക്കര പാത്തിക്കു ളം കൃഷ്ണപ്രസാദത്തില്‍ രാജന്‍ബാബു (63), ഓച്ചിറ ചങ്ങംകുളങ്ങര ഇടശ്ശേരില്‍ വീട്ടില്‍ ഇ.വി. റാവു (73), മകന് അനുരാഗ് (35) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. നെയ്യാര്‍ഡാമിന് സമീപം ശിവാനന്ദ യോഗ ആശ്രമത്തില്‍നിന്ന് സപ്താഹയജ്ഞ പൂജ കഴിഞ്ഞ് ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന സ്വാമിയും സംഘവും സഞ്ചരിച്ച കാറും എതിര്‍ദിശയിൽ വന്ന മഹീന്ദ്ര ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട നിലയില്‍ കാര്‍ വരുന്നതുകണ്ട ലോറി ബ്രേക്കിട്ടു.
നിര്‍ത്തിയ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നത്രെ. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂർണമായി തകര്‍ന്നു. കാര്‍ യാത്രികര്‍ നാലുപേരും തല്‍ക്ഷണം മരിച്ചു. ആറ്റിങ്ങലിൽനിന്ന് ഫയര്‍ഫോഴ്സ് എത്തി തകര്‍ന്ന കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
എറണാകുളം സ്വദേശി റൗഫലിെൻറ ഉടമസ്ഥതയിലുള്ള കെ.എല്‍ 35 സി 6283 നമ്പര്‍ ലോറിയും തിരുവനന്തപുരം പെരുന്താന്നി തങ്കപ്പന്‍നായരുടെ പേരിലുള്ള കെ.എല്‍. 01 ബി.എ 187 നമ്പര്‍ ഒാള്ട്ടോ കാറുമാണ് അപകടത്തിൽപെട്ടത്.
ആറ്റിങ്ങല്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. പരേതയായ ശ്രീകുമാരിയാണ് ഇ.വി. റാവുവിെൻറ ഭാര്യ. മകള്‍: അശ്വതി (ബഹ്റൈൻ). മരുമകന്: രാജീവ്. അനുരാഗിെൻറ ഭാര്യ നേഹ. മകന്: അവിക്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.