കൊച്ചി: മുന്നറിയിപ്പ് നൽകാത്തതിനാൽ റോഡപകടങ്ങളിൽപെടുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാറിന് ബാധ്യതയു ണ്ടെന്ന് ഹൈകോടതി. റോഡിലെ കുഴിയിൽ വീണ് കാലൊടിഞ്ഞതിന് 1,42,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പന്തളം സ്വദേശി ശാന ്തമ്മ നൽകിയ ഹരജി തള്ളിയാണ് ഹൈകോടതിയുടെ നിരീക്ഷണം. പൊതുറോഡുകൾ നല്ലരീതിയിൽ പരിപാലിക്കാൻ സർക്കാറിനും പൊതുമരാമ ത്ത് വകുപ്പിനും കടമയും ഉത്തരവാദിത്തവുമുണ്ട്. റോഡിൽ കുഴിയോ മറ്റെന്തെങ്കിലും അപകടസാധ്യതയോ ഉണ്ടെങ്കിൽ മുന്നറ ിയിപ്പ് ബോർഡ് സ്ഥാപിക്കണം. ഇതിലെ വീഴ്ച കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് സർക്കാർ പരോക്ഷ ഉത്തരവാദിയാണ്. അതിനാൽ, നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും സർക്കാറിനുണ്ടെന്ന് ജസ്റ്റിസ് എ. ഹരിപ്രസാദ് വ്യക്തമാക്കി.
1997 ഡിസംബർ 14ന് വൈകീട്ട് മക്കളോടൊത്ത് ബാലകലോത്സവം കാണാൻ പോയി മടങ്ങുമ്പോൾ ആനന്ദപ്പള്ളി -കൈപ്പട്ടൂർ റോഡിലെ കുഴിയിൽ വീണ് കാലൊടിഞ്ഞെന്ന് ഹരജിയിൽ പറയുന്നു. തെരുവുവിളക്കില്ലാതിരുന്നതിനാൽ കുഴി ശ്രദ്ധയിൽപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടി ശാന്തമ്മ പത്തനംതിട്ട സബ്‌കോടതിയെ സമീപിച്ചു. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതിരുന്നതിനാൽ അപകടത്തിന് ഉത്തരവാദി സർക്കാറും പൊതുമരാമത്ത് വകുപ്പുമാെണന്നും കാലൊടിഞ്ഞതിനാൽ ജോലിക്ക് പോകാനാവാത്ത സാഹചര്യമുണ്ടെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
അതേസമയം, റോഡിൽ കുഴിയുണ്ടായിരുന്നില്ലെന്നും തെരുവുവിളക്കില്ലാത്തത് തങ്ങളുടെ കുറ്റമല്ലെന്നുമായിരുന്നു കലക്ടറുെടയും പൊതുമരാമത്ത് വകുപ്പിെൻറയും വാദം. ഹരജിക്കാരി ശ്രദ്ധിച്ചിരുന്നെങ്കിൽ അപകടമുണ്ടാവുമായിരുന്നില്ലെന്നും അവർ വാദിച്ചു. സംഭവസമയത്ത് ശാന്തമ്മയുടെ കൂടെയുണ്ടായിരുന്ന അയൽക്കാരി കോടതിയിൽ മൊഴി നൽകാത്ത സാഹചര്യത്തിൽ അപകടമുണ്ടായത് എങ്ങനെയെന്ന് തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കി സബ് കോടതി ഹരജി തള്ളി. പത്തനംതിട്ട അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയെങ്കിലും തള്ളി. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണങ്ങളുണ്ടായത്. അപകടമുണ്ടായത് എങ്ങനെയെന്നും ഉത്തരവാദി സർക്കാറോ പൊതുമരാമത്ത് വകുപ്പോ ആണെന്നും തെളിയിക്കാൻ ഹരജിക്കാരിക്ക് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് ഹൈകോടതി ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.