തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകൾ വെട്ടിപ്പൊളിക്കുന്നതുവഴി 3000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നെന്നും ഇത് തടയാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മരാമത്ത് വകുപ്പിനു കീഴിൽ നിർമാണം പൂർത്തിയാക്കിയ റോഡുകളും വിവിധ റോഡുകളുടെ പുനർനിർമാണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ വെബ് പോർട്ടൽ വികസിപ്പിക്കും. നവീകരണം പൂർത്തിയാക്കിയ റോഡുകൾ പൊളിക്കുന്നത് വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതിനാലാണ്. നവകേരള കുതിപ്പിൽ പശ്ചാത്തല സൗകര്യ വികസനരംഗത്ത് വലിയ മുന്നേറ്റം വേണം. ഡൽഹിയിൽ നടന്ന ചർച്ചയിൽ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ഇതിന് പിന്തുണ വാഗ്ദാനം ചെയ്തു. പൊതുജനം കാഴ്ചക്കാരല്ല, കാവൽക്കാരാണെന്ന മുദ്രാവാക്യം വകുപ്പ് മുന്നോട്ടുെവച്ചത് ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.