ചെന്നൈ: എ.ടി.എമ്മുകൾ പതിവായി കൊള്ളയടിക്കുന്ന സംഘമാണ് നാമക്കലിൽ പിടിയിലായത്. ഗൂഗ്ൾ മാപ്പ് ഉപയോഗിച്ച് എസ്.ബി.ഐ എ.ടി.എമ്മുകൾ കണ്ടെത്തി കൊള്ളയടിക്കുകയാണ് ഇവരുടെ രീതി. പൊലീസ് അന്വേഷണം തുടരുകയാണെന്നും അവർ അറിയിച്ചു.
ഏഴംഗ കൊള്ളസംഘത്തിലെ നാലുപേരാണ് തൃശൂരിലെ എ.ടി.എം യന്ത്രങ്ങൾ കൊള്ളയടിച്ചത്. ട്രക്കിൽനിന്ന് ലോറിയുടമ സലിംഖാന്റെ മൊബൈൽ ഫോൺ നമ്പറും കണ്ടെടുത്തു. തങ്ങളുടെ പക്കൽ 12 ട്രക്കുകളുണ്ടെന്നും ഇവ കരാർ അടിസ്ഥാനത്തിൽ വിവിധ കമ്പനികൾക്ക് വാടകക്ക് നൽകുകയാണ് ചെയ്യുന്നതെന്നും സലിംഖാൻ പൊലീസിനെ അറിയിച്ചു. ജാഫർ എന്നയാൾക്കാണ് ട്രക്ക് നൽകിയതെന്നും അറിയിച്ചു. ജി.പി.എസ് സംവിധാനം മൂലം ട്രക്ക് പോയ റൂട്ടുകൾ കണ്ടറിയാനും ശ്രമം നടക്കുന്നുണ്ട്.
വിവരമറിഞ്ഞ് സേലം മേഖല ഡി.ഐ.ജി ഉമ, നാമക്കൽ എസ്.പി രാജേഷ്ഖന്ന എന്നിവരെത്തി. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ പള്ളിപാളയം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട പ്രതി ജുമാദീന്റെ മൃതദേഹം പള്ളിപാളയം ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ പ്രതി ആസർഅലിയെ കോയമ്പത്തൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഹരിയാന സ്വദേശികളായ അഞ്ച് പ്രതികളെയും പൊലീസ് വെപ്പടൈ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരുകയാണ്. തൃശൂരിൽനിന്ന് നാലംഗ പൊലീസ് ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹരിയാനയിൽനിന്ന് ട്രക്കിലും കാറിലുമായി രണ്ട് സംഘങ്ങളായാണ് തൃശൂരിലെത്തിയതെന്ന് സേലം മേഖല ഡി.ഐ.ജി ഉമ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.