കൊച്ചി: വീട് പണയത്തിനെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് വൈറ്റില ആമ്പേലിപ്പാടം റോഡിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി മാരകായുധങ്ങൾകാട്ടി ഭീഷണിപ്പെടുത്തി കാറും സ്വർണവും വിലകൂടിയ ഉപകരണങ്ങളും പണവുമുൾപ്പടെ കവർന്ന സംഭവത്തിൽ സ്ത്രീയുൾപ്പടെ നാലുപേർ പിടിയിൽ.
കൊല്ലം കരുനാഗപ്പിള്ളി തോപ്പിൽ വീട് ജോൺ ബ്രിട്ടോ(40), തിരുവനന്തപുരം പോത്തൻകോട് ആണ്ടൂർകോണം സ്വദേശിയും നിലവിൽ ചിലവന്നൂർ ഭാഗത്ത് ഗ്യാലക്സി ക്ലിഫ്ഫോർഡ് ഫ്ലാറ്റിൽ താമസിക്കുന്ന ഷീല(47), കോട്ടയം കുറവിലങ്ങാട് ചീമ്പനാൽ വീട്ടിൽ ലിജോ തങ്കച്ചൻ, കുറവിലങ്ങാട് നമ്പ്യാരത്ത് വീട്ടിൽ ആൽബിൻ എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റു ചെയ്തത്.
പരാതിക്കാരന്റെ കാർ, ലാപ്പ്ടോപ്പ്, 12 മൊബൈൽ ഫോണുകൾ, ഏഴ് പവൻ തൂക്കംവരുന്ന സ്വർണ്ണമാല, ഒരു പവന്റെ മോതിരം , 16350 രൂപ അടങ്ങിയ പഴ്സ്, ഒപ്പിട്ട ചെക്ക് ബുക്ക് തുടങ്ങിയവയാണ് കവർന്നത്. കൂടാതെ ചെക്കുകൾ കൈമാറി വിവിധ അക്കൗണ്ടുകളിൽ നിന്നായി 695000 രൂപയും അപഹരിച്ചു. പ്രതികളിൽ നിന്നും മോഷണ മുതലുകൽ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.