തലശ്ശേരി: പ്ളസ്വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ മുഖ്യപ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയെ നാല്ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടു. കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ വൈദികനെ നാല് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണസംഘ തലവനായ പേരാവൂര്‍ സി.ഐ എം. സുനില്‍കുമാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് അഡീഷനല്‍ ജില്ല സെഷന്‍സ് (ഒന്ന്) കോടതിയുടെ നടപടി.
ഇരുഭാഗത്തിന്‍െറയും വാദംകേട്ട കോടതി വ്യാഴാഴ്ച ഉച്ചക്ക് 1.30നാണ് കസ്റ്റഡി അപേക്ഷയില്‍ തീര്‍പ്പ് കല്‍പിച്ചത്. പ്രതിയെ 13ന് ഉച്ചക്ക് 1.30 വരെയാണ് കസ്റ്റഡിയില്‍വിട്ടത്. പ്രമാദമായ പീഡനക്കേസില്‍ ഒന്നാം പ്രതിയെ മാത്രമെ ഇതേവരെ അറസ്റ്റ്ചെയ്യാന്‍ സാധിച്ചിട്ടുള്ളൂവെന്നും കുറ്റകൃത്യത്തില്‍ പങ്കാളിത്തമുള്ള മറ്റ് ഒമ്പതോളം പ്രതികള്‍ ഒളിവിലാണെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.
ഇവരെ കണ്ടത്തൊനും കൂടുതല്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കാനും മുഖ്യപ്രതിയായ റോബിന്‍ വടക്കുംചേരിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍െറ വാദം. എന്നാല്‍, ഇതിനകം അറസ്റ്റ്ചെയ്യപ്പെട്ട വൈദികനില്‍നിന്ന് ആവശ്യമായ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്‍െറ ലാപ്ടോപ്, കമ്പ്യൂട്ടര്‍, ഹാര്‍ഡ്ഡിസ്ക് എന്നിവ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും കോടതിയെ ബോധിപ്പിച്ച പ്രതിഭാഗം അഭിഭാഷകന്‍ കസ്റ്റഡി അപേക്ഷയെ എതിര്‍ത്തു.
ഫാ. തേരകവും ബെറ്റിയും മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു
പിരിച്ചുവിട്ട വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകവും അംഗം ഡോ. സിസ്റ്റര്‍ ബെറ്റിയും കല്‍പറ്റ പോക്സോ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി റോബിന്‍ വടക്കുംചേരിയെ സഹായിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുമെന്ന സൂചനക്കിടെയാണ് ഇരുവരും മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചത്.
എന്നാല്‍, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം (പോക്സോ) കേസുകള്‍ കൈകാര്യംചെയ്യുന്ന അഡ്ഹോക് കോടതിയിലല്ല മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടത് എന്ന ജഡ്ജിയുടെ വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് ഹരജി പിന്‍വലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.