ഉമ്മന്‍ ചാണ്ടിക്ക് സഭയില്‍ മുറി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിയമസഭയില്‍ പ്രത്യേകം മുറി അനുവദിച്ച് സ്പീക്കര്‍ ഉത്തരവിറക്കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിനെതുടര്‍ന്നാണ് ഈ തീരുമാനം. നിയമസഭാമന്ദിരത്തിലെ മൂന്നാംനിലയില്‍ 712ാം നമ്പര്‍ മുറിയാണ് നല്‍കുന്നത്. മുന്‍സര്‍ക്കാറില്‍ മന്ത്രിയായിരുന്ന മഞ്ഞളാംകുഴി അലി ഉപയോഗിച്ചുവന്ന മുറിയാണിത്. നിയമസഭയില്‍ പ്രത്യേകം മുറി ആവശ്യപ്പെട്ട്  മവി.എസ്. അച്യുതാനന്ദന്‍ കത്തുനല്‍കുകയും അനുകൂലതീരുമാനമെടുക്കുകയും ചെയ്തിരുന്നു.

 

Tags:    
News Summary - Room for Oommen chandy at niyamasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.