പുതിയ പദ്ധതിയിലൂടെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ കഴിയുമെന്ന് റോഷി അഗസ്റ്റിൻ

കൊച്ചി: കവളങ്ങട് ഗ്രാമപഞ്ചായത്തിൽ പുതിയ പദ്ധതിയിലൂടെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ കഴിയുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായരുമ്മു മന്ത്രി. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് പുതിയ പദ്ധതി. എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വരുന്ന രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് കുടിവെള്ള കണക്ഷനുകൾ ഇല്ലാത്ത കുടുംബങ്ങൾക്ക് കണക്ഷൻ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജല ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സംസ്ഥാന സർക്കാരുകളും കവളങ്ങാട് ഗ്രാമപഞ്ചായത്തും പൊതുജന പങ്കാളിത്തത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുവഴി കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

34.47 കോടി രൂപ ചെലവിൽ പെരിയാർ നദിയെ ജലസ്രോതസാക്കി 3.55 എം.എൽ.ഡിയുടെ ജലശുദ്ധീകരണശാല ആവോലിച്ചാലിൽ നിർമിക്കൽ, വിവിധ ഭാഗങ്ങളിൽ ജലസംഭരണികൾ ക്രമീകരിക്കൽ, പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും വിതരണ ശൃംഘലയും സ്ഥാപിക്കൽ എന്നീ കാര്യങ്ങളാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്‌തിരിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ കഴിയും.

കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഉഷാലയം ശിവരാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോളി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.എച്ച് നൗഷാദ്, ഷിബു പടപ്പറമ്പത്ത്, ഉഷ ശിവൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Roshi Augustine that drinking water shortage can be solved through the new project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.