റോസ്​കോട്ട്​ കൃഷ്​ണപിള്ള അന്തരിച്ചു

ന്യൂഡൽഹി: സി.വി.രാമൻപിള്ളയുടെ മകളുടെ മകനും സാഹിത്യകാരനുമായ റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ,

ഡല്‍ഹി ആകാശവാണിയില്‍ സബ് എഡിറ്റര്‍, കേന്ദ്ര പബ്ലിക്കേഷന്‍ ഡിവിഷനില്‍ മലയാളം അസി. എഡിറ്റര്‍, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ , കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം എന്നീ പദവികൾ വഹിച്ചിരുന്നു.

വാടാമല്ലി, ശാസ്ത്രശിൽപികള്‍ (കഥകള്‍), ചില്‍റന്‍സ് ഇല്ലുസ്‌ട്രേറ്റഡ് സയന്‍സ് ഡിക്ഷണറി, പക്ഷി നിരീക്ഷണം, ലോകത്തിൻെറ മുഖച്ഛായ മാറ്റിയ കണ്ടുപിടിത്തങ്ങള്‍ (വിവർത്തനം) തുടങ്ങിയ ഇദ്ദേഹത്തി​െൻറ കൃതികളാണ്.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഫെലോഷിപ്പിനും അർഹനായി.

ഭാര്യ കെ.ആർ ഹേമ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.