കാസർകോട്: ട്രെയിനിൽ ഒറ്റപ്പെട്ട അഞ്ചു വയസ്സുകാരനെയും അമ്മൂമ്മയെയും റെയിൽവേ പൊലീസിെൻറ കരുതലിൽ ബന്ധുക്കൾക്ക് തിരികെ കിട്ടി. കഴിഞ്ഞ ദിവസം രാത്രി നാഗർകോവിൽ-മംഗളൂരു പരശുറാം എക്സ്പ്രസിൽ കാസർകോെട്ടത്തിയ കുട്ടിക്കും അമ്മൂമ്മക്കുമാണ് റെയിൽവേ പൊലീസ് രക്ഷകരായത്.
രാത്രി 7.45നാണ് പരശുറാം എക്സ്പ്രസിൽ എറണാകുളം വളവിൽപാടത്തെ ഉല്ലാസിെൻറയും അനുവിെൻറയും മകൻ അഞ്ചുവയസ്സുകാരൻ സഗതും മാനസിക വെല്ലുവിളി നേരിടുന്ന അമ്മൂമ്മ ബേബിയും കാസർകോെട്ടത്തിയത്. പ്രായമായ സ്ത്രീയെയും കുട്ടിയെയും ട്രെയിനിൽകണ്ട് സംശയം തോന്നിയ സഹയാത്രികർ വിവരം റെയിൽവേ പൊലീസിനെ അറിയിച്ചു. കുട്ടിയെ ഇവർ തട്ടിക്കൊണ്ടുവരുകയായിരുന്നു എന്ന നിഗമനത്തിൽ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ്, തെൻറ മകളുടെ മകനാണെന്ന് ബേബി വെളിപ്പെടുത്തിയത്.
അമ്മൂമ്മയോടുള്ള സ്നേഹംകൊണ്ട് കൂടെ വന്നതാണെന്ന് കുട്ടിയും പറഞ്ഞു. ഇവരുടെ കൈയിൽ തിരുപ്പൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മേൽവിലാസം ചോദിച്ചറിയാൻ പൊലീസ്ശ്രമിച്ചെങ്കിലും എറണാകുളം കുമാരനാശാൻ നഗർ എന്ന വിവരം മാത്രമാണ് ലഭിച്ചത്. രാത്രിതന്നെ പൊലീസ് ഇവരെ കാസർകോട് പരവനടുക്കത്തെ മഹിള മന്ദിരത്തിലേക്ക് മാറ്റി.
റെയിൽവേ പൊലീസ് എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. തുടർന്നുനടന്ന അന്വേഷണമാണ് കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായിച്ചത്. റെയിൽവേ പൊലീസ് കുട്ടിയുടെ ഫോേട്ടാ എറണാകുളത്തുള്ള വാട്സ് ആപ് ഗ്രൂപ്പിൽ ഷെയർ ചെയ്തതും അന്വേഷണത്തെ സഹായിച്ചു.
റെയിൽവേ പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ രമേശൻ, അസീസ്, പ്രതാപൻ, സി.പി.ഒമാരായ സുനിൽകുമാർ, സുധീരൻ എന്നിവരുടെ അവസരോചിത ഇടപെടലാണ് സഗതിനെയും അമ്മൂമ്മയെയും ബന്ധുക്കളുടെയടുത്ത് തിരികെയെത്തിച്ചത്. കുട്ടിയുമായി എറണാകുളത്തേക്ക് മടങ്ങുന്നതിനുമുമ്പ് അച്ഛൻ ഉല്ലാസും ബന്ധുക്കളും റെയിൽവേ പൊലീസിന് നന്ദി പറയാനും മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.