കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ 3000 കോടി രൂപ മൂല്യംവരുന്ന മയക്കുമരുന്നുമായി മത്സ്യബന്ധന കപ്പൽ നാവികസേനയുടെ പിടിയിലായി.
അറബിക്കടലിൽ പട്രോളിങ് നടത്തുകയായിരുന്ന ഐൻ.എൻ.എസ് സുവർണയുടെ നേതൃത്വത്തിലാണ് വൻ ലഹരിവേട്ട നടത്തിയത്.
300 കിലോയോളം ലഹരി ഉൽപന്നങ്ങളുമായി അഞ്ചുപേരെയാണ് പിടികൂടിയത്. പിടികൂടിയ കപ്പലും ഇതിലുണ്ടായിരുന്നവരെയും കൂടുതൽ അന്വേഷണത്തിന് കൊച്ചി തുറമുഖത്തെത്തിച്ചു.
എന്നാൽ, ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബലൂചിസ്താനിലെ മക്രാൻ തീരത്തുനിന്ന് ഇന്ത്യൻ തീരമോ ശ്രീലങ്കയോ മാലദ്വീപോ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു കപ്പലെന്നാണ് വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.