തിരുവനന്തപുരം: പാർട്ടി അനുഭാവികൾ മാറിനിൽക്കുന്നത് മുതലെടുത്ത് ക്ഷേത്ര നിയന് ത്രണം ആർ.എസ്.എസ് കൈപിടിയിലൊതുക്കുന്നത് പ്രതിരോധിക്കാൻ സി.പി.എം തീരുമാനം. ക്ഷേത്ര ഭാര വാഹിത്വം വിശ്വാസികളായ പാർട്ടി അനുഭാവികൾ ഏറ്റെടുക്കുന്നത് പ്രോത്സാഹിപ്പിക്കും. ക്ഷേത്രം, കാവുകൾ, മറ്റ് ആരാധനാലയങ്ങളുടെ പരിപാടികളിൽനിന്ന് പാർട്ടി അംഗങ്ങൾ മാറ ിനിൽക്കരുത്. പാർട്ടി അംഗമല്ലാത്തവർക്ക് ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമായി ബന്ധ പ്പെട്ട ഉത്തരവാദിത്തം വഹിക്കാം.
ദേവസ്വം ബോർഡിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പാർട്ടിയംഗങ്ങളെ അനുവദിച്ചിട്ടുണ്ട് - സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാ കാര്യത്തിൽ പെങ്കടുക്കണം. വിശ്വാസികൾക്കും പാർട്ടിയംഗമാകാം. അംഗങ്ങൾക്കും നേതാക്കൾക്കും പാർട്ടിയിൽ പെരുമാറ്റചട്ടമുണ്ട്. അത് ജനത്തിനുമേൽ അടിച്ചേൽപ്പിക്കില്ല. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തരുത്. പാർട്ടിയംഗത്തിന് ശബരിമലയിലും മക്കയിലും പോകാം. നടപടിയെടുക്കില്ല–കോടിയേരി പറഞ്ഞു.
ഒരു പാർട്ടിയോടും നേതാവിനോടും വൈരനിര്യാതന മനോഭാവമില്ല
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന് ഒരു പാർട്ടിയോടും നേതാവിനോടും വൈരനിര്യാതനമനോഭാവമിെല്ലന്ന് കോടിയേരി. തുഷാർ വെള്ളാപ്പള്ളിയുടെ കേസിൽ ഇടപെട്ടതിൽ തെറ്റില്ല. രാഷ്ട്രീയമായി ഇത്തരം വിഷയങ്ങളെ കാണുന്ന രീതിയില്ല. ഇത്തരം കേസുകളുടെ പിന്നാലെ പോയി രാഷ്ട്രീയമുതലെടുപ്പ് നടത്തുന്ന സമീപനം ഇല്ല.ഷാർജ ജയിലിലുണ്ടായിരുന്നവരെയെല്ലാം വിട്ടയക്കാൻ നേരത്തേ സർക്കാർ ഇടപെട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ബിനോയ് കോടിയേരിയുടെ വിഷയം വ്യക്തി എന്ന നിലയിലാണ് കണ്ടത്. വ്യക്തിപരമായ കാര്യം അവൻതന്നെ തീർക്കട്ടെയെന്നായിരുന്നു സമീപനം. ബിനോയിയുടെ ശബരിമല ദർശനത്തിൽ, നേതാക്കളുടെ കുടുംബാംഗങ്ങളിൽ പലരും ക്ഷേത്രങ്ങളിൽ പോകാറുണ്ടെന്നും വിലക്കിയിട്ടില്ലെന്നുമായിരുന്നു മറുപടി. ആര് ക്ഷേത്രത്തിൽ പോകണം, വേണ്ട എന്ന് പാർട്ടി തിരുമാനിക്കില്ല. മകൻ പാർട്ടിയംഗമല്ലെന്നും കൂട്ടിച്ചേർത്തു.
എം.കെ. കണ്ണനും എം.എച്ച്. ഷാരിയറും സംസ്ഥാനസമിതിയിൽ
തിരുവനന്തപുരം: സി.എം.പി ജനറൽ സെക്രട്ടറി ആയിരുന്ന എം.കെ. കണ്ണനെയും പി.ബി അംഗമായിരുന്ന എം.എച്ച്. ഷാരിയറെയും സംസ്ഥാനസമിതിയിൽ ഉൾപ്പെടുത്തി. സി.എം.പി പി.ബി അംഗം ജി. സുഗുണനെ തിരുവനന്തപുരം ജില്ലകമ്മിറ്റിയിലും പാട്യം രാജനെ കണ്ണൂർ ജില്ലകമ്മിറ്റിയിലും ഉൾപ്പെടുത്തുന്നതടക്കമുള്ള സംസ്ഥാന സെക്രേട്ടറിയറ്റ് നിർദേശത്തിനും അംഗീകാരം നൽകി. എം.വി. രാഘവെൻറ മരണശേഷം പിളർന്ന സി.എം.പി അരവിന്ദാക്ഷൻ വിഭാഗം പിന്നീട് സി.പി.എമ്മിൽ ലയിക്കുകയായിരുന്നു.
പ്രകൃതിദുരന്തം: കമ്മിറ്റികളുടെ നിർേദശങ്ങൾ പരിഗണിക്കണം
തിരുവനന്തപുരം: തുടർച്ചയായ രണ്ടുവർഷം പ്രളയദുരന്തമുണ്ടായ പശ്ചാത്തലത്തിൽ ഇതിനെക്കുറിച്ച് ശാസ്ത്ര, സാങ്കേതികരംഗങ്ങളിലെ വിദഗ്ധരെക്കൊണ്ട് പഠനം നടത്തണമെന്ന് കോടിയേരി പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിന് നേരത്തേയുള്ള റിപ്പോർട്ടുകളിൽ കഴിയുന്നവ നടപ്പാക്കണം. കെട്ടിടനിർമാണങ്ങൾക്ക് മാസ്റ്റർപ്ലാനുണ്ടാവണം. മണൽവാരലും കരിങ്കല്ല് പൊട്ടിക്കലും പ്രധാനവിഷയമായതിനാൽ അത് പരിഹരിക്കാൻ നിർമാണരീതിയിൽ മാറ്റം വരണം. സർക്കാർ, പാർട്ടി കെട്ടിടങ്ങളും ആ രീതിയിലാവണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.