തിരുവനന്തപുരം: തിരുവനന്തപുരത്തുണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അക്രമങ്ങളഴിച്ചുവിട്ട് സി.പി.എമ്മിന്‍റെ അഴിമതിക്കെതിരായ പോരാട്ടങ്ങളെ തകർക്കാമെന്ന് കരുതണ്ട. ഏത് കക്ഷിയായലും പാർട്ടി ഓഫീസും വീടും ആക്രമിക്കുന്നത് ശരിയല്ല. സി.പി.എമ്മിന്‍റെ പ്രവർത്തകർ ഇത്തരം അക്രമം നടത്തിയിട്ടുണ്ടെങ്കിൽ അത് ശരിയല്ല. ഇക്കാര്യം പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
സംഘപരിവാറിന്‍റെ ഇത്തരം പ്രകോപനങ്ങളെ പ്രവര്‍ത്തകര്‍ കരുതിയിരിക്കണം സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കലാണ് അവരുടെ ലക്ഷ്യമെന്ന് കോടിയേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അഴിമതികളും കുംഭകോണങ്ങളും പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുന്നത് തടയാനും വിഷയം മാറ്റാനുമാണ് ഇത്തരത്തില്‍ വ്യാപകമായ ആക്രമണം അഴിച്ചുവിടുന്നത്. ഈ അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍ എസ് എസ് ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ ഗൂഡാലോചനയുണ്ട് എന്നതുറപ്പാണ്.
മക്കളേയും പേരക്കുട്ടികളെയും കാണാനും അവരോടൊപ്പം കഴിയാനും ചില ദിവസങ്ങളില്‍ ബിനീഷിന്‍റെ വീട്ടിൽ പോകാറുണ്ട്. അത് മനസിലാക്കിയാണ് ആര്‍.എസ്.എസ് ബി.ജെ.പി ക്രിമിനലുകള്‍ ആക്രമണം നടത്തിയത്. ഇന്നലെ കണ്ണൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ അക്രമണം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.