ചവറ: പള്ളിയിൽനിന്ന് മടങ്ങിയ കുട്ടികളെ ആർ.എസ്.എസ് പ്രവർത്തകർ മർദിച്ചതായി പരാതി. തേവലക്കര ചാലിയത്ത് മുസ്ലിം പള്ളിയിൽനിന്ന് ശനിയാഴ്ച രാത്രി 11ഒാടെ ആരാധന കഴിഞ്ഞ് മടങ്ങുകയായിരുന്ന പടിഞ്ഞാറ്റക്കര കുന്നേൽ വടക്കതിൽ ഷിഹാബിെൻറ മകൻ ആറാം ക്ലാസ് വിദ്യാർഥി മുസമ്മിലിനെയാണ് (11) മർദിച്ചത്. കൂെടയുണ്ടായിരുന്ന കുട്ടിയെ ഭീഷണപ്പെടുത്തുകയും തടഞ്ഞുവെക്കുകയും ചെയ്തു.
സൈക്കിളിൽ വന്ന കുട്ടികളെ തടഞ്ഞുനിർത്തി ൈകയിലുണ്ടായിരുന്ന ഭക്ഷണപ്പൊതി തട്ടിയെടുത്ത പ്രതികൾ മുസമ്മിലിെൻറ തലക്ക് മർദിച്ചതായും തെക്കുംഭാഗം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സ്ഥലത്തെത്തിയ പൊലീസ് പൈപ്പ് ജങ്ഷനിലെ അനന്തു (21), മാലുമേൽ സ്വദേശി പടിഞ്ഞാറ്റക്കര കീരുവിളയിൽ വിഷ്ണു (25) എന്നിവരെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.