കൊച്ചി: ക്ഷേത്രവളപ്പിൽ 10ാം ക്ലാസ് വിദ്യാർഥിയായ അഭിമന്യൂ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി കീഴടങ്ങി. ആർ.എസ്.എസ് പ്രവർത്തകനും മുഖ്യപ്രതിയുമായ സജയ്ജിത്ത് ആണ് കീഴടങ്ങിയത്. രാവിലെ കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങൽ. ക്ഷേത്രവളപ്പിൽവെച്ച് അഭിമന്യൂവിനെ കുത്തിയത് സജയ് ദത്താണെന്ന് പൊലീസ് നിഗമനം.
സജയ്ജിത്തിനെ പൊലീസ് വള്ളികുന്നത്ത് എത്തിക്കും. ചെങ്ങന്നൂർ ഡി.വൈ.എസ്.പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. സജയ്ജിത്ത് അടക്കം അഞ്ചു പ്രതികളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് പ്രതികൾക്കുള്ള തിരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തി.
വിഷുദിനത്തിൽ ഉത്സവ കെട്ടുകാഴ്ച കാണാൻ ക്ഷേത്രത്തിൽ എത്തിയ വള്ളികുന്നം അമൃത സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയും എസ്.എഫ്.െഎ പ്രവർത്തകനുമായ പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളികുമാറിെൻറ മകൻ അഭിമന്യുവാണ് ആർ.എസ്.എസ് സംഘം കുത്തിക്കൊന്നത്.സഹപാഠി മങ്ങാട്ട് ജയപ്രകാശിെൻറ മകൻ കാശിനാഥ് (15), സൃഹൃത്ത് നഗരൂർകുറ്റിയിൽ ശിവാനന്ദെൻറ മകൻ ആദർശ് (17) എന്നിവർക്കും കുത്തേറ്റിരുന്നു. വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി 9.30ഒാടെയാണ് സംഭവം നടന്നത്.
കെട്ടുത്സവ കാഴ്ചകൾ നിരന്ന കിഴക്കുഭാഗത്ത് നിന്ന ഇവർക്കുനേരെ ആയുധങ്ങളുമായി എത്തിയ സംഘം ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇതോടെ ജനക്കൂട്ടം ചിതറിയോടി. ഇടതുവാരിയെല്ലിന് താഴെ ആഴത്തിൽ കുത്തേറ്റ് അഭിമന്യു വീഴുകയായിരുന്നു. കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളികുന്നം സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ സജയ്ജിത്തിെൻറ നേതൃത്വത്തിലാണ് ആക്രമണമെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു.
പ്രദേശത്ത് ദീർഘകാലമായി ഡി.വൈ.എഫ്.െഎ -ആർ.എസ്.എസ് സംഘർഷമുണ്ട്. ഒരു വർഷം മുമ്പ് ഡി.വൈ.എഫ്.െഎ മേഖല പ്രസിഡന്റ് ഉദിത്തിനെയും ആറുമാസം മുമ്പ് എസ്.എഫ്.െഎ ഏരിയ വൈസ് പ്രസിഡന്റ് രാേഗഷിനെയും ആർ.എസ്.എസുകാർ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. ഡി.വൈ.എഫ്.െഎ നടത്തിയ തിരിച്ചടിയിൽ അനന്തുവും പങ്കാളിയായിരുന്നത്രെ. ഇതിെൻറ വൈരാഗ്യത്തിൽ രണ്ടുതവണ അഭിമന്യുവിെൻറ വീടിനുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഒരുതവണ വീടിന് മുന്നിൽ കിടന്ന കാർ അടിച്ചുതകർത്തു. ഈ സംഭവങ്ങളിൽ സജയ്ജിത്തും പ്രതിയാണ്.
അഭിമന്യുവിെൻറ സഹോദരൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അനന്തുവിനോടുള്ള ആർ.എസ്.എസുകാരുടെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം ഏരിയ സെക്രട്ടറി ബി. ബിനു ആരോപിക്കുന്നത്. സംഭവത്തിൽ പങ്കില്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ആർ.എസ്.എസ് നേതൃത്വം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.