ആർ.എസ്.എസ് ആക്രമണത്തിൽ മരിച്ച അനന്തുവിന് പ്ലസ് ടു പരീക്ഷയിൽ വിജയം

ചേര്‍ത്തല: വയലാറിൽ ഉത്സത്തിനിടെ ആര്‍എസ്.എസുകാർ മർദിച്ചു കൊലപ്പെടുത്തിയ അനന്തു പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചു. പ​േക്ഷ, അനന്തുവി​​​െൻറ വിജയം വീടിനെയും നാടിനെയും വീണ്ടും ദുഃഖസാന്ദ്രമാക്കി. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയ​ർ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്​ ടു വിദ്യാര്‍ഥിയായിരുന്ന അനന്തു പരീക്ഷയെഴുതി ഫലം കാത്തിരിക്കെയാണ് ആർ.എസ്​.എസുകാരുടെ ആക്രമണത്തിന് ഇരയായി മരിച്ചത്.

പട്ടണക്കാട് പഞ്ചായത്ത് 10-ാം വാര്‍ഡ് കളപ്പുരക്കല്‍ നികര്‍ത്തില്‍ അശോകൻ -നിര്‍മല ദമ്പതികളുടെ മകനായ അനന്തു ​േകാമേഴ്‌സ് ബാച്ച് വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച പ്ലസ്​ ടു ഫലം വന്നപ്പോള്‍ 65 ശതമാനം മാർക്കോടെ അനന്തു വിജയിച്ചു. കുടുംബത്തി​​​​െൻറ പ്രതീക്ഷയായിരുന്ന ഏക മക​​​​െൻറ ദാരുണ വേര്‍പാടില്‍ തകര്‍ന്ന മനസ്സുമായി കഴിയുന്ന മാതാപിതാക്കൾക്ക് വിജയവാര്‍ത്ത എത്തിയപ്പോള്‍ വീണ്ടും ദുഃഖം അണപൊട്ടി. സ്‌കൂളിലെ സഹപാഠികളുടെ അവസ്‌ഥയും സമാനമായി.

ഏപ്രില്‍ അഞ്ചിന് രാത്രി വയലാര്‍ നീലിമംഗലം ക്ഷേത്രോത്സവത്തിനെത്തിയ അനന്തുവിനെ പിന്തുടര്‍ന്നാണ് ആർ.എസ്​.എസുകാർ കൊലപ്പെടുത്തിയത്. സ്‌കൂള്‍ പരിസരത്ത് തമ്പടിച്ച് നടത്തിയ സാമൂഹികവിരുദ്ധ പ്രവര്‍ത്തനം ചോദ്യംചെയ്തതും ശാഖയില്‍ പോകുന്നത് നിര്‍ത്തിയതുമാണ് ആസൂത്രിത കൊലപാതകത്തിന് കാരണമായത്. പ്രതികളായ വയലാറിലെ ആർ.എസ്​.എസ് ശാരീരിക് ശിക്ഷക് പ്രമുഖ്  ഉള്‍പ്പെടെ 17 ആർ.എസ്.എസുകാരെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍  മുതിര്‍ന്നവര്‍ റിമാന്‍ഡിലും പ്രായപൂര്‍ത്തിയാകാത്ത ഏഴുപേര്‍ ജുവനൈല്‍ ഹോമിലുമാണ്.
 

Tags:    
News Summary - rss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.