ചെന്നൈ: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർശന നിയന്ത്രണവുമായി തമിഴ്നാടും. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന എല്ലാവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ് നിർബന്ധമാക്കി. വ്യാഴാഴ്ച മുതലാണ് പുതിയ തീരുമാനം നടപ്പിലാവുക.
രണ്ട് ഡോസ് വാക്സിനെടുത്ത് 14 ദിവസം പിന്നിട്ടവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റില്ലാതെ തമിഴ്നാട്ടിലേക്ക് കടക്കാം. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്നാട് സർക്കാറിന്‍റെ തീരുമാനം. ആരോഗ്യമന്ത്രി എം.എ സുബ്രഹ്മണ്യമാണ് പുതിയ തീരുമാനം അറിയിച്ചത്.
തമിഴ്നാട്-കേരള അതിർത്തിയിലെ പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ 1,859 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ 20,000ത്തോളം പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. 12 ശതമാനത്തിന് മുകളിലാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നേരത്തെ കർണാടകയും കേരളത്തിൽ നിന്നുള്ള യാത്രക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.