തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് ആന്റിജന്‍, ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ആന്റിജന്‍ ടെസ്റ്റില്‍ പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ കൂടി ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമായി നടത്തണം.
ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് പലരും തയാറാകാത്ത സാഹചര്യത്തിൽആദ്യം തന്നെ രണ്ട് സാമ്പിൾ ശേഖരിക്കണം.ആന്‍റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ ഉടൻ തന്നെ രണ്ടാം സാമ്പിൾ ആർ.ടി.പി.സി.ആർ പരിശോധനക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
രണ്ടു പരിശോധനകള്‍ക്കുമുള്ള സാമ്പിളുകള്‍ ഒരേ സമയം ശേഖരിക്കണം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിൻറെ പുതിയ മാര്‍ഗനിര്‍ദേശം.
കഴിഞ്ഞദിവസം ജലദോഷം, പനി എന്നിവ ഉള്ളവരെ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.