ആലപ്പുഴ: കളർകോട് അപകടത്തിൽപെട്ട മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച വാഹനത്തിന്റെ ഉടമ അമ്പലപ്പുഴ കാക്കാഴം സ്വദേശി ഷാമിൽ ഖാന് ആർ.ടി.ഒ എ.കെ. ദിലു നോട്ടീസ് നൽകി. മൂന്നു ദിവസത്തിനകം ആർ.ടി.ഒക്ക് മുന്നിൽ ഹാജരാകണമെന്നാണ് ആവശ്യം.
കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനം വാടകക്ക് എടുത്തതാണെന്ന് മോട്ടോർ വാഹനവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആർ.സി റദ്ദാക്കുന്നതിന് മുന്നോടിയായാണ് നോട്ടീസ്.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഷാമിൽഖാന് വിദ്യാർഥികളുമായി പരിചയമില്ലെന്നും പണത്തിനായി മാത്രമാണ് കാർ നൽകിയതെന്നും കണ്ടെത്തി.
വാഹനം നിയമവിരുദ്ധമായി വാടകക്ക് നൽകിയതിന് മോട്ടോർ വാഹന നിയമപ്രകാരം ഉടമക്കെതിരെ എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.