ആര്‍.ടി.ഒ ഓഫിസ് ക്ലര്‍ക്കിന്റെ ആത്മഹത്യ: കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തതിനാലെന്ന് ബന്ധുക്കൾ

കൽപറ്റ: മാനന്തവാടി സബ് ആര്‍.ടി.ഒ ഓഫിസിലെ ക്ലര്‍ക്ക് സിന്ധുവിന്റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് സിന്ധുവിന്റെ ആത്മഹത്യയെന്ന് സഹോദരന്‍ നോബിള്‍ പറഞ്ഞു.

ഓഫിസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തതാണ് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമെന്നും തന്നെ ഒറ്റെപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി സിന്ധു പറഞ്ഞെന്നും കുടുംബം ആരോപിച്ചു.

എന്നാല്‍ ഓഫിസില്‍ സിന്ധുവുമായി ആര്‍ക്കും പ്രശ്‌നങ്ങളോ തര്‍ക്കങ്ങളോ ഉണ്ടായിരുന്നില്ലെന്ന് മാനന്തവാടി ജോയിന്റ് ആർ.ടി.ഒ പറഞ്ഞു. ഒമ്പതു വര്‍ഷമായി മാനന്തവാടി സബ് ആർ.ടി.ഒ ഓഫിസില്‍ ജീവനക്കാരിയാണ് ഭിന്നശേഷിക്കാരിയായ സിന്ധു. മറ്റുള്ളവര്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതോടെ ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നതായി സഹോദരന്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് മുറിയില്‍ സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്.

Tags:    
News Summary - RTO office clerk commits suicide: Relatives blame bribery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.