കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സി​നു സ​മീ​പ​ത്തെ ക​ട​യി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ആർ.ടി.ഒ ഓഫിസ് രേഖകൾ കടയിൽ കണ്ടെത്തിയ കേസിൽ രണ്ട് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞു

കോഴിക്കോട്: ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ രേഖകൾ കണ്ടെത്തിയ കേസിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. രേഖകളിൽ ഒപ്പിട്ട രണ്ട് ആർ.ടി.ഒ ഓഫിസ് ഉദ്യോഗസ്ഥരെയാണ് വിജിലൻസ് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്.

ജോയിന്‍റ് ആർ.ടി.ഒമാർ ഒപ്പിട്ടത് അടക്കം 145 രേഖകളാണ് കടയിൽ നിന്ന് വിജിലൻസ് കണ്ടെടുത്തത്. ഇതിൽ ഒപ്പിട്ട ഉദ്യോഗസ്ഥരെയാണ് തിരിച്ചറിഞ്ഞത്. രേഖകളിൽ ഒപ്പിട്ട ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്യാനാണ് വിജിലൻസിന്‍റെ തീരുമാനം.

മോട്ടോർ വാഹന വകുപ്പിന് കീഴി​ലെ എൻഫോഴ്സ്​മെന്റ് വിഭാഗത്തിലും ഡ്രൈവിങ് ടെസ്റ്റ്, വാഹനരേഖ പുതുക്കൽ ഉൾപ്പെടെ സേവനം നടത്തുന്ന വിഭാഗത്തിലും വൻ അഴിമതി നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ട്രാൻസ്​പോർട്ട് കമീഷണറുടെ നിർദേശപ്രകാരം കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എസ്.പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ചേവായൂർ ആർ.ടി.ഒ ​മൈതാനത്തിന് മുൻവശത്തെ ആർ.എം ബിൽഡിങ്ങിൽ ഓട്ടോ കൺസൽട്ടന്റ് റിബിൻ നടത്തുന്ന കടയിലായിരുന്നു പരിശോധന​. കടയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 1,59,390 രൂപ പിടികൂടിയിരുന്നു.

പണത്തിന് പുറമെ, ഉദ്യോഗസ്ഥർ ഇടനിലക്കാരെ ഉപയോഗിച്ച് ഇടപാട് നടത്തുന്നതിന്റെ രേഖകൾ വിജിലൻസ് കണ്ടെടുത്തു. വാഹന വകുപ്പ് ഓഫിസിൽ സൂക്ഷിക്കേണ്ട, ഉദ്യോഗസ്ഥരുടെ ഒപ്പോടുകൂടിയ രേഖകളും പിടികൂടിയിട്ടുണ്ട്. ഇടപാടുകാരിൽനിന്ന് നേരിട്ട് പണം വാങ്ങാതെ ഏജന്റുമാർ മുഖേനയാണ് ഇടപാടെന്ന് പരാതി ഉയർന്നിരുന്നു. ഇടപാടുകാർ നേരിട്ടു നൽകുന്ന അപേക്ഷകൾ നിരസിക്കുകയും ഏജന്റ് മുഖേന അനുവദിക്കുകയും ചെയ്യുന്നതിന്റെ തെളിവുകളും ലഭിച്ചു. റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ സേവനങ്ങളെല്ലാം കടയിൽ നിന്ന് ലഭിക്കുന്നതായി കണ്ടെത്തി.

വാഹനരേഖ പുതുക്കൽ സംബന്ധിച്ചും എൻഫോഴ്സ്മെന്റ് വിഭാഗം ലോറികൾ പരിശോധിച്ച് ഇടനിലക്കാർ മുഖേന പിരിവ് നടത്തുന്നതായും ​ട്രാൻസ്​പോർട്ട് കമീഷണർക്ക് പരാതി ലഭിച്ചിരുന്നു. കോഴിക്കോട് ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാഹന പരിശോധനയുടെ പേരിൽ ഏജന്റിനെ നിയോഗിച്ച് പിരിവ് നടത്തുന്നതിന്റെയും വിവരം ലഭിച്ചിട്ടുണ്ട്. 

Tags:    
News Summary - RTO office documents were found in the shop; Two officials were identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.