കണ്ണൂർ: റബർ ബോർഡ് വൈസ് ചെയർമാൻ കെ.എ. ഉണ്ണികൃഷ്ണൻ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു. റബറിന്റെ വിലയിടിവുമായി ബന്ധപ്പെട്ട് ബിഷപ്പ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സന്ദർശനം. വെള്ളിയാഴ്ച രാവിലെ എത്തിയ അദ്ദേഹം ഏറെനേരം ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. റബർ വിലയിടിവ് സംബന്ധിച്ച ബിഷപ്പ്ന്റെ ആശങ്കകൾ ഗൗരവമായി കാണുന്നുവെന്ന് ഉണ്ണികൃഷ്ണണന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
റബര്‍ വില 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്ന പാംപ്ലാനിയുടെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് റബര്‍ ബോര്‍ഡ് വൈസ്ചെയര്‍മാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ കാര്‍ഷിക വിഷയങ്ങളാണ് ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തത്.
റബർ കർഷകരുടെ വിഷയം കേന്ദ്ര സർക്കാർ ഗൗരവമായി കാണുന്നുണ്ട്. ബിഷപ്പ് ഉന്നയിച്ച പ്രശ്നങ്ങൾ കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപെടുത്തും. ബിഷപ്പ് ഉയർത്തിയത് കരുതലിന്റെ രാഷ്ട്രീയമാണ്. സഭയുമായുള്ള ബന്ധം ഊഷ്മളമാക്കും. എൻ.ഡി.എക്ക് അനുകൂലമായ നിലപാടാണ് ബിഷപ്പ് സ്വീകരിച്ചതെന്നും ഉണ്ണികൃഷ്ണണന്‍ പറഞ്ഞു.
റബ്ബർ വില കിലോക്ക് 300 രൂപയാക്കണമെന്ന ആവശ്യം റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന് മുന്നിലും ബിഷപ്പ് ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. നിലവിലെ സാഹചര്യത്തില്‍ വരുംദിവസങ്ങളിൽ ബിഷപ്പുമായി കേന്ദ്രമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. പീയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ വരും മാസങ്ങളില്‍ കേരളത്തില്‍ എത്തുമ്പോഴായിരിക്കും കൂടിക്കാഴ്ചയ്ക്ക് ശ്രമം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.