കേളകം: റബർ കർഷകർക്കുള്ള വിലസ്ഥിരത ഫണ്ട് കുടിശ്ശിക വിതരണം നടത്താതെ സർക്കാർ. 2019 ജൂണിന് ശേഷമുള്ള സബ്സിഡി തുക കർഷകർക്ക് ഇനിയും ലഭിച്ചിട്ടില്ല.
റബർ കർഷകരെ സഹായിക്കുന്നതിന് സർക്കാർ നടപ്പാക്കിയ റബർ വില സ്ഥിരത പദ്ധതി പ്രകാരം അർഹരായ കർഷകർക്കുള്ള സാമ്പത്തിക സഹായ വിതരണം ഒരു വർഷത്തിലധികം കുടിശ്ശികയായിട്ടുണ്ട്. 2019 മേയ് 30 വരെയുള്ള ധനസഹായമാണ് ഇതുവരെ ലഭിച്ചത്.
റബർ വിലയിടിവിൽ വരുമാനം മുട്ടി കടക്കെണിയിലായ കർഷകർ നിത്യ ചെലവിനായി നെട്ടോട്ടത്തിലാണിപ്പോൾ. മഴ മൂലം റബർ ഉൽപാദനവും നിലച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ റബർ ബോർഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. റബർ സബ്സിഡി ഉയർത്തണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് നൽകിക്കൊണ്ടിരുന്ന സബ്സിഡി വിതരണം അനിശ്ചിതമായി നീളുന്നത്.
2015 ജൂലൈയിലാണ് യു.ഡി.എഫ് സർക്കാർ വിലസ്ഥിരത ഫണ്ട് എന്ന പേരിൽ സബ്സിഡി തുടങ്ങിയത്.കമ്പോളവിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം കർഷകെൻറ ബാങ്ക് അക്കൗണ്ട് മുഖേന നൽകുകയായിരുന്നു.
റബർ ബോർഡിെൻറ സഹകരണത്തോടെ റബർ ഉൽപാദക സംഘങ്ങളെ ഉൾപ്പെടുത്തിയിരുന്ന പദ്ധതിയിൽ നാലുലക്ഷം പേർ തുടക്കത്തിലുണ്ടായിരുന്നു. ഇപ്പോൾ അംഗങ്ങൾ 10 ലക്ഷത്തിലധികമായി. അഞ്ചുഘട്ടം പൂർത്തിയാക്കി നിലവിൽ ആറാം ഘട്ടത്തിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കാൻ സർക്കാർ ഇതിനകം ഉത്തരവായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.