തിരുവനന്തപുരം: കരാറുകാരന്‍റെ ബാധ്യത കാലയളവ് (ഡിഫക്ട് ലയബിലിറ്റി പീരിഡ്) കഴിഞ്ഞ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി റണ്ണിങ് കോൺട്രാക്ട് സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇത്തരം റോഡുകളുടെ പരിപാലനത്തിന് മാത്രമായി മുൻകൂട്ടി കരാർ നൽകുന്ന സംവിധാനമാണിത്.
രണ്ടു വർഷത്തിനുള്ളിൽ ഇത് ഗുണകരമായി മാറുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ദേശീയപാത വികസനത്തിനായി 98 ശതമാനം ഭൂമിയും ഏറ്റെടുത്തു. ദേശീയപാത വികസനം പൂർത്തിയാക്കുന്നതിന് എം.എൽ.എമാരും എം.പിമാരുമടക്കമുള്ളവർ ഒരുമിച്ചുനിൽക്കണം. ഇനിയൊരു കോവിഡ് വ്യാപനമുണ്ടായില്ലെങ്കിൽ 2025ൽ ദേശീയപാത വികസനം പൂർത്തിയാക്കും.
എൻ.എച്ച് 66െനാപ്പം മറ്റ് ദേശീയപാത റോഡുകൾക്കും സംസ്ഥാനം പണം ചെലവഴിക്കുന്നുണ്ട്. തിരുവനന്തപുരം റിങ് റോഡ് പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്‍റെ 50 ശതമാനം ചെലവും വഹിക്കുന്നത് സംസ്ഥാനമാണ്. പാലക്കാട് -കോഴിക്കോട്, തേനി - മൂന്നാർ - കൊച്ചി, തിരുവനന്തപുരം - കൊട്ടാരക്കര - അങ്കമാലി എന്നീ ദേശീയപാതകൾക്കുവേണ്ടി 25 ശതമാനം തുക കൂടി സംസ്ഥാനം വഹിക്കുന്നുണ്ട്.
ടാർ ചെയ്ത റോഡ് വെട്ടിപ്പൊളിക്കുന്നതിനുമുമ്പ് എല്ലാ വകുപ്പുകളും അക്കാര്യം പൊതുമരാമത്ത് വകുപ്പിന്‍റെ പോർട്ടലിൽ രജിസ്‍റ്റർ ചെയ്യണം. ഇതിലൂടെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.