തൃശൂർ: മാവോവാദി നേതാവ് രൂപേഷിന് ഇൻറർനെറ്റ് സൗകര്യം ലഭ്യമാകുന്നില്ലെന്ന പരാതിയിൽ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ എൻ.ഐ.എ കോടതിയുടെ ഉത്തരവ്.
രൂപേഷിന് നിയമസംബന്ധമായ വിവരങ്ങൾ പരിശോധിക്കാൻ നെറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് 2020 ഒക്ടോബർ 27ന് എൻ.ഐ.എ കോടതി ജയിൽ അധികൃതർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് നടപ്പാക്കുന്നത് വൈകിപ്പിച്ചു. തുടർന്ന് വിചാരണക്കിടെ രൂപേഷ് കോടതിയിൽ പരാതിപ്പെട്ടപ്പോൾ അടിയന്തരമായി വിശദറിപ്പോർട്ട് നൽകാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.
ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ട് പരിശോധിച്ച കോടതി, രൂക്ഷമായി വിമർശിക്കുകയും തൃപ്തികരമല്ലെന്ന് വിലയിരുത്തി നിരാകരിക്കുകയും ചെയ്തു. ഉത്തരവ് നടപ്പാക്കാതിരുന്നതിൽ സൂപ്രണ്ട് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. ഈ മാസം 30ന് ഹാജരാവാനാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.