കൊച്ചി: ഗണപതിയെ പൂജിച്ച് അയച്ച ചന്ദ്രയാൻ പേടകം ചന്ദ്രനിൽ കാലു കുത്തുക തന്നെ ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പുതുപ്പള്ളിയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു മതത്തെയും സ്വന്തം മതത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും വാനോളം പുകഴ്ത്തുന്ന നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഗണപതി മിത്താണെന്ന് പറയുന്നു. റഷ്യയുടെ ബഹിരാകാശ പേടകം ലൂണ ചന്ദ്രനിൽ കാലുകുത്താതെ താഴെ വീണു. എന്നാൽ നമ്മുടെ ബഹിരാകാശ പേടകം ചന്ദ്രനിൽ കാലു കുത്തുക തന്നെ ചെയ്യും. കാരണം ഗണപതി ഹോമം നടത്തിയും നാളികേരം ഉടച്ചുമാണ് നമ്മൾ എല്ലാ നല്ല കാര്യങ്ങളും ചെയ്തതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മാസപ്പടി വിഷയം ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരുപോലെയാണ്. പ്രതിപക്ഷവും ഭരണപക്ഷവും ഭായ് ഭായ്, മച്ചാ മച്ചാ ബന്ധമാണ്. സര്‍ക്കാറിന്റെ അഴിമതികള്‍ക്ക് കാവലിരിക്കുന്ന ഭൂതമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാറി കഴിഞ്ഞു. ഇത്ര വലിയ അഴിമതി പുറത്തുവന്നിട്ടും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കാത്തത് അത്ഭുതകരമാണെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.