എസ്. രാജേന്ദ്രന്‍ സി.പി.എമ്മിന് പുറത്തേക്ക്; സി.പി.ഐയിലേക്ക്?

മുൻ മന്ത്രി എം.എം മണിയുടെ വിമർശനത്തോടെ മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കുമെന്ന് ഉറപ്പായി. പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും രാജേന്ദ്രൻ സി.പി.ഐയിൽ ചേർന്നേക്കുമെന്നാണ് സൂചന. കാലങ്ങളായി ഇടുക്കിയിലെ സി.പി.എമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കൂടിയാണ് കഴി‍ഞ്ഞ ദിവസം എം.എം മണിയുടെ വാക്കുകളിലൂടെ പുറത്തുചാടിയത്.

രാജേന്ദ്രനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കുമെന്നായിരുന്നു മറയൂർ ഏരിയ സമ്മേളനത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തിനിടെ എം.എം മണിയുടെ പരാമര്‍ശം. രാജേന്ദ്രന് രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും? മൂന്നു തവണ പാർട്ടി എം.എൽ.എയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാക്കി. ഇത്രയുമാക്കിയ പാർട്ടിക്ക് ഒന്നും പൊറുക്കാനാകില്ലെന്നും മണി പറഞ്ഞു. പാർട്ടി വേദികളിലും പുറത്തും തന്നെ അധികാര കൊതിയനായി ചിത്രീകരിച്ച് പരസ്യമായി ഉപദ്രവിക്കുന്നത് നിർത്തണമെന്ന് എസ്​. രാജേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സമയത്ത് നിരന്തരമായി ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച്​ 'മാധ്യമ'ത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില സമ്മേളനങ്ങളിൽ മുൻ മന്ത്രി എം.എം മണി തനിക്കെതിരെ നടത്തുന്ന പരാമർശങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു രാജേന്ദ്ര​െൻറ പ്രതികരണം. താൻ പൂർണമായും പാർട്ടിക്ക്​ വിധേയപ്പെട്ട വ്യക്തിയാണ്. തന്നെ പാർട്ടിക്ക്​ ​വേണ്ടെങ്കിൽ പുറത്താക്കാം. നാലാമതും മത്സരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല.

40 വർഷം പാർട്ടിക്ക് വേണ്ടി അധ്വാനിച്ച തന്നെ അതേ പാർട്ടി അവിശ്വാസത്തോടെയാണ് ഇപ്പോൾ കാണുന്നത്​. തനിക്കെതിരായ പ്രചാരണം അവസാനിപ്പിച്ച് കുറ്റക്കാരനാണെങ്കിൽ നടപടി എടുക്കണമെന്ന് ജില്ല കമ്മിറ്റിക്ക്​ എഴുതി നൽകിയിട്ടുണ്ട്. താൻ പാർട്ടിക്ക് എഴുതി നൽകിയ വിശദീകരണം പോലും പരിഗണിക്കാതിരിക്കുന്നതിൽ വിഷമമുണ്ട്. അതുകൊണ്ടാണ് സമ്മേളനങ്ങളിൽനിന്ന്​ വിട്ടുനിൽക്കുന്നത്.

Tags:    
News Summary - S. Rajendran quits CPM; To the CPI?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.