ശബരിമല അക്രമം; അറസ്റ്റിലായത് 3557 പേർ, 350 പേർ ഒളിവിൽ

കൊച്ചി: ശബരിമലയിലെ അക്രമത്തില്‍ 3557 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. 350 പേരെ പിടികൂടാനുണ്ട്. ഇതുവരെ 531 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

നാമജപ യാത്രയിലും പ്രാര്‍ഥനാ ജാഥകളിലും പങ്കെടുത്ത സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടെന്ന നിര്‍ദേശം ഡി.ജി.പി പൊലീസിന് നല്‍കിയിട്ടുണ്ട്. അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കെതിരെ മാത്രം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാല്‍ മതിയെന്നുമാണ് നിര്‍ദേശം. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ ഈ നീക്കം. അക്രമവുമായി നേരിട്ട ബന്ധമുള്ളവര്‍ക്കെതിരായ നടപടി തുടരാന്‍ തന്നെയാണ് പൊലീസ് തീരുമാനം.

Tags:    
News Summary - Sabarimala Attack 3557 Arrested-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.