തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ ബി.ജെ.പി ഇന്ന് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം തുടങ്ങും. ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനാണ് നിരാഹാരസമരം തുടങ്ങുന്നത്.
നിരോധനാജ്ഞ പിൻവലിക്കുക, കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, ശബരിമലയിൽ ഭക്തർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അമിത്ഷാ നിയോഗിച്ച എം.പിമാരുടെ നാലംഗ സംഘമാണ് രാവിലെ പത്തരക്ക് സമരം ഉദ്ഘാടനം ചെയ്യുക. സമരത്തിന് മുമ്പ് സംഘം പൂജപ്പുര സെൻട്രൽ ജയിലിലെത്തി കെ.സുരേന്ദ്രനെ കാണും.
ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടാൻ ഉള്ള സാധ്യതകൾ സംഘം പരിശോധിക്കും. 15 ദിവത്തിനകം വിഷയത്തിൽ അമിത് ഷാക്ക് റിപ്പോർട്ട് നൽകും. ലോക്സഭയിലും രാജ്യസഭയിലും വിഷയം അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.