തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്. ക്രമസമാധാനം സംരക്ഷിക്കാന്‍ കൂടുതല്‍ നടപടിയുണ്ടാവും. സ്ത്രീകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയുണ്ടായ അക്രമം അപലപനീയമാണ്. ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നതെന്നും ഇ.പി. ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫും ബി.ജെ.പിയും കലാപത്തിന് നീക്കം നടത്തുന്നു –എൽ.ഡി.എഫ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ യു.ഡി.എഫും ബി.ജെ.പിയും വിശ്വാസികളെ ഇളക്കിവിട്ട് സംസ്ഥാനത്ത് കലാപത്തിന് ആസൂത്രിത നീക്കം നടത്തുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. വിശ്വാസത്തിെൻറ പേരിൽ എന്തും ആകാമെന്ന നിലയിലേക്ക് കോൺഗ്രസും ആർ.എസ്.എസും അധഃപതിച്ചു. സുപ്രീംകോടതി വിധിയോട് വിയോജിപ്പുണ്ടെങ്കിൽ നിയമനിർമാണം നടത്താൻ കേന്ദ്ര സർക്കാറിനെ േപ്രരിപ്പിക്കുകയാണ് ബി.ജെ.പിയും കോൺഗ്രസും ചെയ്യേണ്ടത്. അല്ലാതെ കേരളത്തിലെ ജനങ്ങളുടെ സ്വൈരജീവിതം തകർക്കുകയല്ല. അക്രമസമരത്തിൽനിന്ന് എല്ലാവരും പിന്മാറണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
വിശ്വാസികളെ തടഞ്ഞും ആക്രമിച്ചും സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഇരുകൂട്ടരുടെയും ശ്രമം. നിയമവാഴ്ച തകർത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ യഥാർഥ വിശ്വാസികളും ജനാധിപത്യവിശ്വാസികളും മുന്നിട്ടിറങ്ങണം. വിശ്വാസികളെ തടഞ്ഞ് ആക്രമിക്കുന്നത് ഏത് ആചാരത്തിെൻറ പേരിലാണ്. കോൺഗ്രസിെൻറ പാരമ്പര്യം ആർ.എസ്.എസിന് അടിയറവെച്ചിരിക്കുകയാണ്. വർഗീയത ആളിക്കത്തിക്കാൻ ഇരുകൂട്ടരും കൈകോർത്ത് നീങ്ങുകയാണ്. എൽ.ഡി.എഫ് വിശ്വാസങ്ങൾക്ക് എതിരല്ല. വിശ്വാസത്തിെൻറ പേരിൽ സ്ത്രീകളെ എവിടെയും മാറ്റിനിർത്തരുതെന്ന ഉറച്ച അഭിപ്രായമാണ് മുന്നണിക്കും സർക്കാറിനുമുള്ളതെന്നും വിജയരാഘവൻ പറഞ്ഞു.
നിലപാട് തിരിച്ചടിയാകില്ല –എസ്. രാമചന്ദ്രൻ പിള്ള
ന്യൂഡൽഹി: ശബരിമലയില്‍ സ്വീകരിച്ച നിലപാട് രാഷ്ട്രീയ തിരിച്ചടിയാകില്ലെന്ന്് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള. ആശയപരമായ സംവാദത്തില്‍ അനുകൂലമായ മുന്നേറ്റം ഉണ്ടാകും. ജനങ്ങള്‍ക്കിടിയില്‍ ചില ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്്്. എന്നാല്‍, അത് വിശദീകരണത്തിലൂടെ മാറ്റാന്‍ കഴിയുമെന്ന്്്് തികഞ്ഞ പ്രതീക്ഷ ഉണ്ടെന്നും ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിലും പീപ്ൾ ഡെമോക്രസിയിൽ എഴുതിയ ലേഖനത്തിലുമായി അദ്ദേഹം വ്യക്തമാക്കി. സർക്കാർ നിലപാടിൽ നിന്നും പിന്നോട്ട് പോകില്ല. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്ന് ഉറപ്പിക്കുന്നതാണ് സുപ്രീംകോടതി വിധി. ഇത് നടപ്പാക്കേണ്ടത് ഭരണഘടനപരമായ ഉത്തരവാദിത്തമാണ്.
ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാന്‍ അധികാരം ഉണ്ട്്. അതില്‍ ഇടപെടാന്‍ ആരും ഉദ്ദേശിക്കുന്നില്ല. അതേസമയം, സര്‍ക്കാറിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും ഗൂഢാലോചന നടത്തുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകിയവരിൽ ഭൂരിപക്ഷവും ആർ.എസ്.എസ് - ബി.ജെ.പി ബന്ധമുള്ളവരാണ്. കേന്ദ്രത്തിെൻറ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ആളുകൾ ബി.ജെ.പിയിൽ നിന്ന് അകലുന്നതിൽനിന്നും ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നത്. ഇതു വിജയിക്കാൻ പോവുന്നില്ല. സാമൂഹിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നീണ്ട ചരിത്രമുണ്ട് കേരളത്തിനെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.