തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ശബരിമലയെ മുഖ്യഅജണ്ടയാക്കാനുള്ള ബി.ജെ.പി നീക്ക ത്തെ കടന്നാക്രമിച്ച് സി.പി.എം. കോൺഗ്രസാകെട്ട വാചാലമായ മൗനംകൊണ്ടാണ് നേരിടുന്ന ത്. പ്രചാരണത്തിെൻറ അവസാന ലാപ് വരെയും ശബരിമലയെ ചർച്ചയാക്കാതെ ഒഴിവാക്കുന്നതിൽ സി .പി.എമ്മും എൽ.ഡി.എഫും ഒരുപരിധി വരെ വിജയിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രിയെ ഇറക്കി ശബരിമലയും വിശ്വാസപ്രശ്നവും കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും അജണ്ടയ ായി ബി.ജെ.പി അവതരിപ്പിച്ചതോടെ ഇടതുപക്ഷത്തിന് നേരിടാതെ വയ്യെന്നായി.
ശബരിമല ഉൾപ്പെടെ എല്ലാ നിർണായക വിഷയങ്ങളിലും സർക്കാറിനെയും എൽ.ഡി.എഫിനെയും മുന്നിൽനിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻതന്നെയാണ് മോദിക്ക് മറുപടിയുമായെത്തിയത്. രൂക്ഷമായ ഭാഷയിൽ മോദിയെ കടന്നാക്രമിച്ച പിണറായി ബി.ജെ.പിയെയും കേന്ദ്ര സർക്കാറിനെ പ്രതികൂട്ടിലാക്കി തിരിച്ചടിച്ചു.
ഇതുവരെ എൽ.ഡി.എഫ്- യു.ഡി.എഫ് എന്ന മുഖ്യപോരാട്ടത്തിെൻറ പിന്നാമ്പുറത്തേക്ക് തള്ളപ്പെട്ട ബി.ജെ.പി മോദിയുടെ പ്രസംഗത്തോടെ മേൽക്കൈ നേടിയെന്ന് ആശ്വസിച്ചിരുന്നു. എന്നാൽ, അയ്യപ്പെൻറ പേര് പറയുന്നവരെ കേരളത്തിൽ അറസ്റ്റ് ചെയ്യുെന്നന്ന ആക്ഷേപത്തിന് മറുപടിയായി ശബരിമലയിൽ 144 പ്രഖ്യാപിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് മോദി സർക്കാറെന്നാണ് പിണറായി പറഞ്ഞത്.
ഇത് ആർ.എസ്.എസ്- ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നതാണ്. വിശ്വാസികൾെക്കതിരെ നടപടി എടുക്കാൻ നിർദേശിച്ചത് കേന്ദ്രത്തിലെ തീവ്ര ഹിന്ദുത്വ സർക്കാർതന്നെയെന്ന ആക്ഷേപത്തിന് മറുപടി പറയുക സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് പ്രയാസകരമാണ്. പന്ത് ബി.ജെ.പിയുടെ കളത്തിൽ എത്തിെച്ചന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. അതേസമയം, ശബരിമലയിൽനിന്ന് വോട്ട് നേട്ടം ഉണ്ടാകുമെന്ന് ബി.ജെ.പിക്കൊപ്പം കണക്കുകൂട്ടുന്ന കക്ഷിയാണ് കോൺഗ്രസ്.
തങ്ങളുടെ രാഷ്ട്രീയ എതിരാളികളായ ബി.ജെ.പിയെയും സി.പി.എമ്മിനെയും ഒരുപോലെ പ്രതിരോധത്തിലാക്കുക എന്ന തന്ത്രമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. മോദിയുടെ കടന്നാക്രമണം നടന്ന് 24 മണിക്കൂർ പിന്നിടുേമ്പാഴും പ്രധാനപ്പെട്ട സംസ്ഥാന നേതാക്കൾ ആരും മറുപടി പറയാൻ മുന്നോട്ട് വന്നില്ല.
വിശ്വാസികളുടെ വികാരത്തിനൊപ്പം എന്ന് ബി.ജെ.പിയെക്കാൾ മുേമ്പ പരസ്യമായി പ്രസ്താവിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. സുധാകരൻ അടക്കം കോൺഗ്രസിലെ ഒരു വിഭാഗം നേതൃത്വമായിരുന്നു. ഒടുവിൽ സംസ്ഥാന-ദേശീയ നേതൃത്വത്തെ ഇൗ നിലപാടിൽ എത്തിക്കാനും ഇൗ വിഭാഗത്തിനായി.
വിശ്വാസികളുടെ വികാരത്തിനു പുറമേ, എൻ.എസ്.എസ് നിലപാടിെൻറ ഗുണവും തങ്ങൾക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ശബരിമല രക്തപങ്കിലമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാർ ആണെന്ന കെ.സി. വേണുഗോപാലിെൻറ വാക്കുകൾ കോൺഗ്രസ് ലക്ഷ്യം വ്യക്തമാക്കുന്നു. വിശ്വാസം സംരക്ഷിക്കാൻ നിയമ നിർമാണം ആേലാചിക്കുമെന്ന് കൂടി പറഞ്ഞുവെച്ച അദ്ദേഹം ബി.ജെ.പിയെക്കാൾ ഒരു മുഴം മുന്നിൽ എറിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.