കണ്ണൂർ: ശബരിമല വിഷയത്തിൽ ആർ.എസ്.എസും കോൺഗ്രസും നടത്തുന്നത് രാഷ്ട്രീയസമരമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ശബരിമല വിഷയമുയർത്തി ആർ.എസ്.എസ് കേരളരാഷ്ട്രീയത്തിൽ ഇടംനേടാൻ ശ്രമിക്കുകയാണ്.
കോൺഗ്രസും ബി.ജെ.പിയും കൈകോർത്ത് ഇതിന് നേതൃത്വം നൽകുന്നു. സുപ്രീംകോടതി വിധിയോടുള്ള വിയോജിപ്പ് സംസ്ഥാന സർക്കാറിനോടല്ല പ്രകടമാക്കേണ്ടത്. വികസന-പുനർനിർമാണ പ്രവർത്തനങ്ങൾ അവതാളത്തിലാക്കാനാണ് സമരം. കലാപം നടത്തുന്നതിനു പകരം എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
മതം ഭരണഘടനക്ക് മുകളിൽ എന്ന സ്ഥിതിവന്നാൽ അപകടമാവും. മതനിരപേക്ഷ മേഖല വികസിച്ചു വരുേമ്പാൾ തിരികെ മതത്തിലേക്ക് പോകണമെന്നാണ് സമരക്കാർ പറയുന്നത്. ലോകത്ത് ഒരിടത്തും ഇതുപോലൊരു സമരം നടക്കില്ല. ഇപ്പോൾ നടക്കുന്നത് അനാവശ്യമായ രാഷ്ട്രീയസമരമാണെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. കേരളസമൂഹം സുപ്രീംകോടതി വിധിക്ക് അനുകൂലമാണെന്നും ന്യൂനപക്ഷം മാത്രമാണ് എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.