ശബരിമല: കൂടുതൽ സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന് കെ. മുരളീധരൻ

ന്യൂഡൽഹി: ശബരിമല തീർഥാടന സമയമായതിനാലും ക്രിസ്മസ്- ന്യൂ ഇയർ അവധിയായതിനാലും മെട്രോ നഗരങ്ങളിൽ  നിന്നും കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കെ. മുരളീധരൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.

കോവിഡ് സമയത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം. പരശുറാം എക്സ്പ്രസിലെ തിക്കിലും തിരക്കിലുംപെട്ട് രണ്ട് വിദ്യാർഥിനികൾ ബോധരഹിതരായിരുന്നു.

ട്രെയിനുകൾ ദീർഘനേരം പിടിച്ചിടുന്നതിനാൽ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണ​െമന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Sabarimala: K Muraleedharan should allow more special trains.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.