ശബരിമല: ദേവസ്വം ബോർഡിന്​ സുപ്രീംകോടതിയെ സമീപിക്കാമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട്​ മയപ്പെടുത്തി സർക്കാർ. ദേവസ്വം ബോര്‍ഡിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജകുടുംബവും തന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാടറിയിച്ചത്.

വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടി ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സാവകാശ ഹരജി കൊടുത്തേക്കും. അല്‍പസമയത്തിനകം ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തിൽ സാവകാശ ഹരജി ഉൾപ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.


Tags:    
News Summary - sabarimala; kerala chief minister says devaswom board can approach supreme court -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.